Kerala News

കൊക്കെയ്ന്‍ കേസ് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി:പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള ആദ്യ അഞ്ച് പ്രതികള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചതു്‌. ടോം ഷൈന്‍ ചാക്കോ, രേഷ്മ രംഗസ്വാമി, ബ്ളെസി സില്‍വസ്റ്റര്‍, ടിന്‍സി മാത്യൂ, സ്നേഹ ബാബു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റീസ് കമാല്‍ പാഷ അധ്യക്ഷനായ ബെഞ്ചാണു ജാമ്യം അനുവദിച്ചത്.

പ്രതികളെല്ലാവരും പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, ആഴ്ചയിലൊരു ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, ഒന്നാം പ്രതി രേഷ്മ രംഗസ്വാമി എറണാകുളം ജില്ല വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കൊക്കെയ്ന്‍ ഉപയോഗിക്കുക മാത്രമല്ല പ്രതികളില്‍ രണ്ടുപേര്‍ ഇതു വിറ്റു പണം സമ്പാദിച്ചിരുന്നതായും ഇവര്‍ക്കു ജാമ്യം അനുവദിക്കുന്നത് മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വഴിമുട്ടിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികള്‍ രണ്ടു മാസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ തിങ്കളാഴ്ച രാവിലെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ സി.ഐ ഫ്രാന്‍സിസ് ഷെല്‍ബിയാണ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഷൈന്‍ ടോമിനെ കൂടാതെ രേഷ്മ രംഗസ്വാമി, ബ്ളെസി സില്‍വസ്റ്റര്‍, ടിന്‍സി മാത്യൂ, സ്നേഹ ബാബു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മയക്കുമരുന്ന് നിരോധന നിയമത്തിലെ വകുപ്പുകളും ഗൂഢാലോചനക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
നിശാ പാര്‍ട്ടികളില്‍ വില്‍ക്കുന്നതിനു വേണ്ടിയാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊക്കെയ്ന്‍ കൈവശം വെക്കല്‍, ഉപയോഗിക്കല്‍, വില്‍പന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികള്‍ക്കു മയക്കുമരുന്നു ഗോവയില്‍ നിന്നത്തെിച്ചു നല്‍കിയ നൈജീരിയന്‍ സ്വദേശി കോളിന്‍സ്, കോളിന്‍സിനെ ഒന്നാംപ്രതി രേഷ്മ രംഗസ്വാമിയുമായി പരിചയപ്പെടുത്തിയ പൃഥ്വീരാജ്, പഞ്ചാബ് സ്വദേശി ജസ്ബീര്‍ സിങ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുക.

Related posts

സ്വാമി സന്ദീപാനന്ദഗിരിയുടെ കാറുകള്‍ കത്തിച്ചും ആശ്രമത്തിന് മുന്നില്‍ റീത്തുവെച്ചും അക്രമികള്‍

subeditor5

നടുവൊടിഞ്ഞ് അനങ്ങാന്‍ പറ്റാതായി, കുടിക്കാന്‍ വെള്ളമോ, കഴിക്കാന്‍ ഭക്ഷണമോ ഉണ്ടായിരുന്നില്ല; ദുരിത ദിനങ്ങളെ കുറിച്ച് അഭിലാഷ് ടോമി

subeditor10

കാമ്പസുകളില്‍ ആണും പെണ്ണും ഒന്നിച്ചിരിക്കേണ്ടെന്ന്‌ വിദ്യാഭ്യാസമന്ത്രി അബ്‌ദുറബ്ബ്‌

subeditor

65 ലക്ഷം ലോട്ടറിയടിച്ച സമ്മാന തുക സ്വീകരിക്കുന്നതിനു മുമ്പ് യുവാവ് പൊളളലേറ്റു മരിച്ചു

subeditor

കങ്കാരുക്കൾ പെരുകുന്നു ചേമ്പറുകളിൽ അടച്ച് കൂട്ടകുരുതി നടത്താൻ ഓസ്ട്രേലിയ തീരുമാനിച്ചു

subeditor

പെണ്‍കുട്ടിയെ ട്രെയിനില്‍വെച്ച് മാനഭംഗപ്പെടുത്തി

subeditor

ഇന്ത്യൻ മാധ്യമങ്ങളോടു വിദ്യാർത്ഥിനി ചോദിക്കുന്നു. രാഹുൽ ഗാന്ധിയോടെന്തേ ഇത്ര അരിശം ? വാർത്തകൾ സത്യസന്ധമായി എഴുതൂ ..

subeditor

ശ്രീശാന്തിനേ എന്തിനാണ്‌ ഇനിയും വിലക്കുന്നത്?, ഇതു തുടർന്നാൽ കോടതിയിൽ പോകും-അഭിഭാഷകന്‍

subeditor

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ജനനേന്ദ്രിയം മുറിച്ച സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി

14 ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു

കുംഭച്ചൂടിൽ കേരളം കത്തുന്നു; എൽ നിനോ പ്രതിഭാസം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുന്നു

subeditor