ഈ വെളിച്ചെണ്ണ ഉപയോഗിച്ചാൽ അറ്റാക്കും, ആയുസെത്താതെ മരണവും, മായം എളുപ്പത്തിൽ തിരിച്ചറിയാൻ വഴിയുണ്ട്

കോട്ടയം: മലയാളികളുടെ അഹങ്കാരമായ വെളിച്ചെണ്ണ എന്ന അമൃതിലും വിഷം. വെളിച്ചെണ്ണക്ക് തീവില ആയപ്പോൾ വിഷം കലർത്തി എണ്ണ ഇറക്കുന്നത് തമിഴ്നാട്ടിൽ നിന്നും. മാരകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന രാസ വസ്തുക്കളാണ്‌ ചേർക്കുന്നത്. സംസ്ഥാനത്ത് 96 ബ്രാന്റുകളിലാണ്‌ മായം കണ്ടെത്തിയത്. ഏറ്റവും കൂടുതൽ മായം കണ്ടെത്തിയത് പാലക്കാട് ജില്ലയിൽ.

നിരോധിച്ച വെളിച്ചെണ്ണ ബ്രാന്റുകളിൽ താഴെ പറയുന്നവ ഉണ്ട്.കേസരി കോക്കനട്ട് ഓയിൽ, കേരളീയ നാട് കോക്കനട്ട് ഓയിൽ, കാവേരി കോക്കനട്ട് ഓയിൽ (നിർമൽ ഓയിൽ മിൽസ്), കേരം വാലി കോക്കനട്ട് ഓയിൽ, മലബാർ കുറ്റിയാടി കോക്കനട്ട് ഓയിൽ, കേരനട്ട്സ് കോക്കനട്ട് ഓയിൽ (നയൻസ്റ്റാർ അസോഷ്യേറ്റ്സ്), കേര സ്പെഷൽ (എഫിയ കോക്കനട്ട് ഓയിൽ മിൽ), ഗ്രാൻഡ് കൊക്കോ കോക്കനട്ട് ഓയിൽ (വിഷ്ണുമായാ ട്രേഡേഴ്സ്, കേരളാ രുചി കോക്കനട്ട് ഓയിൽ (എബിഎച്ച് ട്രേഡിങ് കമ്പനി), കോക്കനട്ട് ടേസ്റ്റി കോക്കനട്ട് ഓയിൽ (വണക്കം ഓയിൽ ഇൻഡസ്ട്രീസ്), കേരാമൃതം കോക്കനട്ട് ഓയിൽ (വിഷ്ണു ഓയിൽ മിൽസ്), കേരാ സ്കൂൾ കോക്കനട്ട് ഓയിൽ, കെ.എം.സ്പെഷൽ കോക്കനട്ട് ഓയിൽ, മലബാർ ഡ്രോപ്സ്, കേര സുപ്രീം നാച്ചുറൽ കോക്കനട്ട് ഓയിൽ (ജീസസ് ട്രേഡേഴ്സ്), കേരാ കുക്ക് കോക്കനട്ട് ഓയിൽ (ബിഇജെ ട്രേഡേഴ്സ്), കേര ഫൈൻ കോക്കനട്ട് ഓയിൽ (റോയൽ ട്രേഡിങ് കമ്പനി) തുടങ്ങിയവയാണു നിരോധിച്ചവയിൽ ചിലത്.നിരോധിച്ചവയിൽ നല്ലൊരു പങ്കും പേരുമാറ്റി പുതിയ കവറുകളിൽ ജില്ലയിലെ വിപണികളിൽ എത്തുന്നുണ്ട്.

ഗുണനിലവാരമുള്ള വെളിച്ചെണ്ണയിൽ അയഡിൻ വാല്യു 7.5 മുതൽ 10 വരെയായിരിക്കും. ആസിഡ് വാല്യുവാകട്ടെ ആറിൽത്താഴെയും. എന്നാൽ മായം ചേർത്ത വെളിച്ചെണ്ണയിൽ അയഡിൻ ഉയർന്ന അളവിൽ ആണ്‌. ഹൃദയാഘാതം പെട്ടെന്ന് വരാൻ ഇത് കാരണമാകും. പാംകെർണൽ ഓയിൽ, വൈറ്റ്‌ ഓയിൽ എന്നിവ ഹാനികരമായ മറ്റ്‌ ഓയിലുകളിൽ ചേർത്താണു വെളിച്ചെണ്ണ നിർമിക്കുന്നത്. അതായത് വെളിച്ചെണ്ണ പൂർണ്ണമായും കെമിക്കൽ ചേർത്ത് ഉണ്ടാക്കുന്നു. തുടർന്ന് മനം മയക്കുന്ന വെളിച്ചെണ്ണ പെർഫ്യൂം ചേർത്ത് വിപണിയിൽ വിടുന്നു. നല്ല ശുദ്ധമായ നാടൻ വെളിച്ചെണ്ണ എന്ന പേരിൽ വിപണിയിൽ വരുന്ന പല ബ്രാന്റുകളും നാടൻ അല്ല. തമിഴ് നാട്ടിൽ നിന്നുമാണ്‌.

മായം തിരിച്ചറിയാൻ

വാങ്ങുന്ന വെളിച്ചെണ്ണ ചെറിയ അളവെടുത്ത് ഗ്ളാസിൽ ഫ്രിഡ്ജിൽ അരമണിക്കൂർ വയ്ക്കുക. തുടർന്ന് 30 മിനുട്ട് കഴിയുമ്പോൾ പുറത്തെടുത്താൽ അത് വെള്ള നിറത്തിൽ കട്ടയായിയിരിക്കും. അത് മായം ചേർക്കാത്ത വെളിച്ചെണ്ണ ആയിരിക്കും. എന്നാൽ കട്ടയാകാതിരിക്കൽ, കൊഴുത്ത് ഇരിക്കുന്നത്, തൈര്‌ പോലെ വരുന്നത്, വെള്ളം ഇടക്ക് കിടക്കുന്നതു പോലെ കാണുന്നത് എല്ലാം മായം ചേർത്തതാണ്‌. പരീക്ഷിക്കുക എന്നു തന്നെ

Top