തമിഴ്നാട്ടിൽ നിന്നും വിഷം കലർത്തിയ പച്ച തേങ്ങ വരുന്നു, ഗന്ധകം കലർത്തി, ജാഗ്രത

ഒടുവിൽ പച്ച തേങ്ങയിലും മാരകമായ രാസവസ്തു കലർത്തുന്നു. തമിഴ്നാട്ടിൽ നിന്നും എത്തിയ പച്ച തേങ്ങയിലാണ്‌ ശരീരത്തിനു ഏറെ അപകടകരമായ രാസ വിഷം ചേർന്നത് കണ്ടെത്തിയത്. മൂപ്പ് എത്താത്ത ഇളവൻ തേങ്ങ പറിച്ച് അതിനെ വിളവുള്ളതായ നിറം ലഭിക്കാനാണ്‌ ഈ വിധത്തിൽ രാസ വസ്തു ചേർത്തിരിക്കുന്നത്. ഇത് കൈയ്യോടെ ഇപ്പോൾ കേരളത്തിൽ പിടികൂടിയിരിക്കുന്നു. തമിഴ് നാട്ടിൽ നിന്നു പച്ചത്തേങ്ങ വൻതോതിൽ എത്തിച്ച് രാസ വസ്തു കലർത്തി ‘വിളവു’ള്ള തേങ്ങയാക്കുന്ന പരിപാടി പിടികൂടിയത് കൊട്ടാരക്കരയിലും കോട്ടാത്തലയിലും.തഹസിൽദാരുടെ നേതൃത്വത്തിൽ തേങ്ങ മൊത്ത വിൽപന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ രാസ വസ്തു കലർത്തിയ തേങ്ങ പിടിച്ചെടുത്തു. തേങ്ങ എത്തിച്ചവരേയും, ഇടനിലക്കാരെയും അറസ്റ്റ് ചെയ്തു. സൾഫർ അഥവാ ഗന്ധകം എന്ന പൊടിയാണ്‌ തേങ്ങയിൽ വിതറുന്നത്. സൾഫർ റബ്ബർ മരങ്ങളുടെ കീട ബാധയും, ഇല ചുരുളലും, ഫഗലും ഒഴിവാക്കാൻ അടിക്കുന്ന വിഷ കെമിക്കൽ ആണ്‌. ഇത്ര മാരകമായ വിഷ രാസ വസ്തുവാണ്‌ മനുഷ്യൻ പച്ചക്കും പാചകം ചെയ്തും കഴിക്കുന്ന പച്ച തേങ്ങയിൽ ചേർക്കുന്നത്. അനവധി പേർ പച്ച തേങ്ങ അതേ പടി ഉപയോഗിക്കുന്നു. പാചകം ചെയ്താൽ പോലും ഇത്തരം തേങ്ങയിലെ വിഷം നിലനില്ക്കും. തേങ്ങ എടുക്കുന്ന ആളുകളുടെ കൈകളിലെ തൊക്കിനു വരെ ചൊറിച്ചിലും അസ്വസ്ഥതയും ഇതു മൂലം ഉണ്ടാകും.

ഇരട്ടി ലാഭത്തിനായാണ്‌ ഈ കൊടും ചതി ചെയ്യുന്നത്. മൂക്കാത്ത തേങ്ങക്ക് ഭാരം കൂടുതൽ ഉണ്ട്. തൂക്കി വില്ക്കുമ്പോൾ തൂക്കം കൂടുതൽ കിട്ടാനാണ്‌ ഈ ക്രൂരത ചെയ്യുന്നത്. ഇളവൻ തേങ്ങയും മറ്റും പൊതിച്ച ശേഷം ഗന്ധകം പൊടി വിതറി മൂടി വയ്ക്കും. മണിക്കൂറുകൾക്ക് ഉള്ളിൽ ഇത്തരം തേങ്ങകൾ നിറം മാറി നല്ല മൂത്ത തേങ്ങ ആയി മാറും. മാത്രമല്ല തേങ്ങ് ഉടച്ച് കഴിഞ്ഞാൽ ഉള്ളിൽ നല്ല ഉറപ്പും മൂത്ത തേങ്ങയുടെ കാഠിന്യവും ലഭിക്കും. സൾഫർ അഥവാ ഗന്ധകം മനുഷ്യ ശരീരത്തിൽ അതീവ ഗുരുതര ആരോഗ്യ വിഷയം ഉണ്ടാക്കും എന്നും രോഗങ്ങൾക്ക് കാരണമാകുമെന്ന് ഫുഡ് സേഫ്റ്റി അധികൃതർ അറിയിച്ചു. തഹസിൽദാർ ബി. അനിൽകുമാർ,കൊട്ടാരക്കര സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ ജിതിൻ ദാസ് രാജു,പത്തനാപുരം സർക്കിൾ ഫുഡ്‌ സേഫ്റ്റി ഓഫിസർ ബിനുഗോപാൽ, അസിസ്റ്റന്റ് ജയപ്രകാശ്, താലൂക് ഓഫിസ് ജീവനക്കാരായ ബി.പി.ഹരികുമാർ, എം.എസ്.അനീഷ്, സന്തോഷ്‌കുമാർ എന്നിവർ പരിശോധനയും നടപടിയും ഉണ്ടായത്.

ചുരുക്കത്തിൽ ഇനി നമുക്ക് തേങ്ങ പൊലും വിശ്വസിച്ച് ഉപയോഗിക്കാനാവില്ല. അതിലും വിഷം കലർന്നിരിക്കുന്നു. കൊള്ള ലാഭം മാത്രമാണ്‌ ഇത്തരക്കാരുടെ ലക്ഷ്യം. ഭക്ഷണത്തിൽ പോലും ഇത്തരത്തിൽ കൊള്ള ലാഭത്തിനായി വിഷം ചേർക്കുന്നവരെ ജീവിത കാലം മുഴുവൻ തടവറയിൽ ഇടണം. ചൈനയിലും, ഗൾഫ് രാജ്യങ്ങളിലും ഇത്തരക്കാർക്ക് നല്കുന്നത് വധ ശിക്ഷയാണ്‌. കാരണം അനവധി മനുഷ്യരുടെ ജീവഹാനിക്ക് കാരണമാകുന്ന വിധം ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ കൊലകുറ്റത്തിനാണ്‌ ആ രാജ്യങ്ങളിൽ വിചാരണ ചെയ്യുന്നത്. നമ്മുടെ കേരളത്തിലാവട്ടേ പിഴയും അടച്ച നെഞ്ച് വിരിച്ച് ഇത്തരം ക്രിമിനലുകൾ വീണ്ടും പുറത്ത് വരും. പഴയ ബിസിനസ് വീണ്ടും അവർ തുടരുകയും ചെയ്യുന്നു.എന്തായാലും ശ്രദ്ധിക്കുക…കടയിൽ ചെല്ലുമ്പോൾ കാണുന്ന നല്ല മൂത്ത നാളികേരം ശരിക്കും മൂപ്പ് എത്തിയതായിരിക്കില്ല. പ്രത്യേകിച്ച് ഉടച്ച് കഴിയുമ്പോൾ നാളികേരത്തിനു മൂപ്പ് വ്യത്യാസം ഉണ്ടേൽ ഉടൻ അടുത്ത ആരോഗ്യ വകുപ്പ് അധികൃതരുമായും ഫുഡ് അതോറിറ്റി ജീവനക്കാരുമായും ബന്ധപ്പെടണം. തമിഴ്നാട്ടിൽ നിന്നുള്ള നാളികേരവും കരിക്കും ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുകയും ചെയ്യുക.

Top