ഇത് ഒന്നൊന്നര ബുദ്ധി തന്നെ; വൈറലാകുന്ന വ്യായാമ ദൃശ്യങ്ങള്‍; ഇതിന് പിന്നില്‍…

ഒരു യുവാവിന്റെ വ്യായാമ ദൃശ്യങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. വ്യായാമമല്ല, ഇയാള്‍ എന്തിന് ഇതു ചെയ്യുന്നുവെന്നതാണ് ഇതിലെ രസകരമായ വസ്തുത.

സംഭവം നടന്നത് കോയമ്പത്തൂരിലാണ്. ഒരു കടയുടെ മുന്നില്‍ നിന്നാണ് ഇയാള്‍ വ്യായാമം ചെയ്യുന്നത്. വഴിയെ പോകുന്ന ആരും ഇയാളെ സംശയിക്കില്ല. കാരണം, അത്തരത്തിലാണ് ഇയാള്‍ വ്യായാമമുറകള്‍ ചെയ്യുന്നത്.

എന്നാല്‍ വെറുതെ വ്യായാമം നടത്തി ശരീരം സംരക്ഷിക്കുകയല്ല ഇയാളുടെ ലക്ഷ്യം. കടയുടെ മുമ്പിലുള്ള ബള്‍ബ് ആരും കാണാതെ അടിച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പഹയന്‍ വ്യായാമം ചെയ്യുന്നത്. തിരക്ക് ഒഴിയുമ്പോള്‍ യുവാവ് വ്യായാമം നിര്‍ത്തി ബള്‍ബുമായി കടന്ന് കളയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. തമിഴ് ചാനലുകള്‍ പുറത്തുവിട്ട ദൃശ്യം എന്തായാലും വൈറലായി.

Top