കൊച്ചി. കൊച്ചിയിലെ ജലസ്രോതസുകളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് ഹൈക്കോടതിയില്‍ എറണാകുളം ജില്ലാ കളക്ടര്‍. കൊച്ചിയില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയകള്‍ കണ്ടെത്തിയതെന്നും കളക്ടര്‍ കോടതിയെ അറിയിച്ചു.
അതേസമയം വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി ഇ കോളി ബാക്ടീരിയ ഉള്ളവെള്ളമാണോ കൊച്ചിക്കാര്‍ കുടിക്കുന്നതെന്ന് ചോദിച്ചു. കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിലും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. കൊച്ചിയില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുവാന്‍ താമസിച്ചതോടെ റോഡുകള്‍ മാലിന്യക്കൂമ്പാരമായെന്നും. റോഡില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു.
Loading...