വിക്രം ലാൻഡറിനെ നാസ കണ്ടെത്തി ; സഹായിച്ചത് ചെന്നൈ സ്വദേശി

ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ നാസ കണ്ടെത്തി..ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചതറിഞ്ഞ ഇന്ത്യയിലെ കംപ്യൂട്ടര്‍ രംഗത്തെ വിദഗ്ധനായ ഷണ്‍മുഖ സുബ്രമണ്യന്റെ സംശയമാണ് കൂടുതല്‍ വ്യക്തമായ ചിത്രങ്ങളിലൂടെ വിക്രം ലാന്ററാണെന്ന് നാസ സ്ഥിരീകരിച്ചത്. ഉപഗ്രഹചിത്രങ്ങളെ വിശകലനം ചെയ്യുന്ന ഷണ്‍മുഖം കണ്ടെത്തിയ അസ്വാഭാവികങ്ങളായ വസ്തുക്കളെക്കുറിച്ചുള്ള സംശയമാണ് നാസക്ക് കൈമാറിയതെന്ന് നാസ അധികൃതര്‍ വ്യക്തമാക്കി…. സോഫ്റ്റ്‌ ലാൻഡിങ് നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തു നിന്ന് 700 മീറ്റർ കിഴക്കുപടിഞ്ഞാറ് മാറിയാണ് ലാൻഡറിന്റെ അവശിഷ്ടങ്ങൾ നാസ കണ്ടെത്തിയത്. …നാസയുടെ ലൂണാര്‍ ഉപഗ്രഹത്തിന്റെ ശക്തിയേറിയ ക്യാമറാക്കണ്ണുകളാണ് വിക്രംലാന്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ കേവലം 500 മീറ്റർ മാത്രം ബാക്കിയിരിക്കെ ബംഗളുരു പീനിയയിലെ ഇസ്രോയുടെ ടെലി ട്രാക്കിങ് ആൻഡ് കമാൻഡിങ് സെന്ററുമായി ബന്ധം അറ്റ വിക്രം ലാൻഡർ എവിടെയെന്ന ചോദ്യത്തിനാണ് നാസയുടെ ലൂണാര് റക്കനൈസൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങളാണ് മറുപടി നൽകുന്നത്. ചിത്രത്തിൽ പച്ച നിറത്തിൽ കാണുന്നതാണ് ലാൻഡർ അവശിഷ്ടങ്ങൾ. ഇടിച്ചിറങ്ങിയതിനെ തുടർന്ന് ഇളകി മാറിയ ചന്ദ്രോപരിതലമാണ് നീല നിറത്തിൽ കാണുന്നത്. നാസയുടെ എൽ ർ ഓർബിറ്റർ പകർത്തിയ വിവിധ സമയങ്ങളിലെ ഫോട്ടോകൾ താരതമ്യം ചെയ്താണ് വിക്രം ലാൻ ഡറിനെ കണ്ടെത്തിയത്. എങ്ങിനെ പകർത്തിയ ഫോട്ടോകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ സൂക്ഷ്മ പഠനങ്ങൾക്ക് വിധേയമാക്കിയിരുന്നു.

Loading...

ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള സമ്പര്‍ക്കം പുനഃസ്ഥാപിക്കാനുള്ള ഐ.എസ്.ആർ.ഒ.യുടെ ശ്രമങ്ങള്‍ക്കൊപ്പം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും രംഗത്ത് വരുകയായിരുന്നു …. ബഹിരാകാശത്തുള്ള നാസയുടെ നിരവധി കേന്ദ്രങ്ങളില്‍ നിന്ന് വിക്രം ലാന്‍ഡറിലേക്ക് സന്ദേശങ്ങള്‍ അയച്ച് ഐഎസ്ആര്‍ഒയുടെ ശ്രമത്തില്‍ നാസയും പങ്കു ചേര്‍ന്നിരുന്നു …. ലാന്‍ഡറുമായുള്ള സമ്പര്‍ക്കത്തിനായി നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി റേഡിയോ സിഗ്നലുകള്‍ അയചിരുന്നു …

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർമ്മിക്കാൻ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ-2…റോബോട്ടുകൾ കൂടി ഉൾപ്പെടുന്ന ഈ ദൗത്യത്തിന്റെ ചെലവ് 978 കോടി രൂപയായിരുന്നു …. ചാന്ദ്രപേടകവും ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാൻ-2 ജി.എസ്.എൽ.വി. മാർക്ക് III വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് വിക്ഷേപിച്ചിട്ടുണ്ടായിരുന്നത് ചന്ദ്രയാൻ 1-ന്റെ വിജയത്തിനു കാരണമായ ഡോ. മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ചന്ദ്രയാൻ 2-നു വേണ്ടി പ്രവർത്തിചിരുന്നത് … ചന്ദ്രജലത്തിന്റെ സ്ഥാനവും സമൃദ്ധിയും മാപ്പ് ചെയ്യുക എന്നതായിരുന്നു പ്രധാന ശാസ്ത്രീയ ലക്ഷ്യം….2019 സെപ്റ്റംബർ 7 നു പുലർച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാൻ 2 -ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെടുകയായിരുന്നു … ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ ചെയർമാൻ ഡോ. കെ ശിവൻ 7 ആം തിയതി പുലർച്ചെ 2.18 ഇക്കാര്യം അറിയിച്ചത് . ഇതേ ദിവസം രാവിലെ 1.23 നു ചന്ദ്രോപരി തലത്തിൽ ഇറങ്ങുവാൻ ആയിരുന്നു പദ്ധതി ഉണ്ടായിരുന്നത്.