നീ ഏത് സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത്.. സിദ്ധിഖിനെതിരെ മീടു ആരോപണം ഉന്നയിച്ച നടിയെ ആക്രമിച്ച് സോഷ്യല്‍ മീഡിയ

സിദ്ദഖിനെതിരെ മീടു ആരോപണം ഉന്നയിച്ച രേവതി സമ്പത്തിനെ തെരഞ്ഞ് പിടിച്ച് സൈബര്‍ ആക്രമണം. അതിരൂക്ഷമായ കളിയാക്കലാണ് രേവതി സമ്പത്തിനെതിരെ ഉയര്‍ത്തുന്നത്. ചിലര്‍ ബോധപൂര്‍വ്വം തന്നെ വിഷയത്തില്‍ നടിയെ കളിയാക്കാന്‍ ശ്രമിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ ശബ്ദിച്ചാല്‍ സംഭവിക്കുന്നത് എന്തെന്ന് ഏവര്‍ക്കും അറിയാം. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവവും മറ്റും മലയാള സിനിമയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ഇത്തരം ചര്‍ച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് രേവതി സമ്പത്തിനെ കടന്നാക്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

*താന്‍ ആള് കൊള്ളാമല്ലോ കൊച്ചെ, ഒരു Photo upload ചെയ്താല്‍ reactionന്റെ്‌റ എണ്ണം 4, ആരെയെങ്കിലും Tag ചെയ്താല്‍ reactionന്റെ്‌റ എണ്ണം 50 വരെയാകും, ഒരു Post ഇട്ടാലും കാര്യം Same to Same, അവസാനം അറ്റകൈ പ്രയോഗം പോലെ ഒരു പ്രമുഖ നടനെതിരെ post ഇട്ടപ്പോള്‍ Reaction ഒറ്റയടിക്ക് 360ന് മേലെ കൂടാതെ 280ഓളം Commentsഉം, കൊള്ളാം കൂടുതല്‍ Reactionsഉം Commentsഉം കിട്ടാനുള്ള തന്റെ്‌റ Psychological move*-ഇതാണ് രേവതി സമ്പത്തിന്റെ ആരോപണത്തിന് താഴെയുള്ള കമന്റ്. രേവതി സിനിമയില്‍ അത്ര സജീവമായ വ്യക്തിയല്ല.<

Loading...

എന്നാല്‍ ഡബ്ല്യുസിസിയുമായി അടുപ്പവുമുണ്ട്. അതുകൊണ്ട് ഡബ്ല്യുസിസിക്ക് വേണ്ടി നടത്തിയ വെറുമൊരു ആരോപണമായി ചിത്രീകരിക്കാനും നീക്കമുണ്ട്. പേരെടുത്ത നടികള്‍ പോലും ദുര അനുഭവങ്ങള്‍ വെളിപ്പെടുത്ത7യതിന്റെ പേരില്‍ ഒറ്റപ്പെടുകയും ഫീല്‍ഡില്‍ നിന്ന് തന്നെ ഔട്ടാക്കുകയും ചെയ്യുന്ന ഈ മേഖലയില്‍ കരിയര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ഒരു പെണ്‍ കുട്ടിക്ക് അനുഭവ ങ്ങള്‍ വെളിപ്പെടു ത്താന്‍ അന്ന് കഴിഞ്ഞില്ല. വേട്ടക്കാരന്‍ ശക്തനാണ്. ഏറ്റുമുട്ടാനുള്ള ശക്തി ഇരക്കിലയിരുന്നു-എന്ന അനുകൂല കമന്റും പോസ്റ്റിന് താഴെ വരുന്നു.

രവതി സമ്പത്തിനെ അനുകൂലിച്ചും ആക്രമിച്ചും എത്തുന്ന കമന്റുകള്‍ ഇങ്ങനെ<

ലൈംഗികപരമായി പീഡനം നേരിടുകയോ പീഡിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ പീഡനം നേരിട്ട പെണ്കുട്ടി മോചിതയായി 24 മണിക്കൂറിനുള്ളില്‍ പൊലീസ് നെയോ മജിസ്‌ട്രേറ്റ് നെയോ അറിയിപ്പിക്കാത്ത പരാതികളില്‍ പരാതി കരിയെയും ശിക്ഷിക്കാന്‍ ഉള്ള നിയമം വരണം….ചില അവസരങ്ങളില്‍ പെണ്ണും ആണും തമാസകളുടെ പേരില്‍ ലൈംഗിക ചുവയുള്ള സംസാരം നടത്താറുണ്ട് അല്ലാത്തവര്‍ ആരുണ്ട്….പെണ്കുട്ടി ആഞ്ഞൊന്നു മൂളിയാല്‍ പിന്നീട് അവരോടു തോണ്ടുന്ന ശീലം മര്യാദയുള്ള ആണ്കുട്ടികള്‍ ഉപേക്ഷിക്കും…..എന്നിട്ടും ചാച്ചി എന്തിനാണ് ഇത്രയും കാലം ഈ വിങ്ങല്‍ അടക്കി പിടിച്ചത്…
ഇന്ത്യന്‍ നിയമത്തെയും പൊലീസ് കരെയും വിഡ്ഢികള്‍ ആക്കി സോഷ്യല്‍ മീഡിയ യില്‍ ആണോ അഭയം കിട്ടുന്നെ.. ഇത്തരം കേസുകള്‍ അര്‍ഹിക്കുന്ന അവഗണന യോടെ തള്ളണം…ഒരു പെണ്കുട്ടിക്കു മോശം അനുഭവം ഉണ്ടായാല്‍ എത്രയും വേഗം നിയമ നടപടി അല്ലെങ്കില്‍ കൈ കൊണ്ട് എങ്കിലും പ്രതികരിക്കാത്തവരെ….കാണുമ്പോള്‍ …..
ഹോ…3 വര്‍ഷത്തേക്ക് തളര്‍ത്തി ഇരുത്തി കളഞ്ഞ ആ വേര്‍ബല്‍ ഡയലോഗ് എന്തായിരുന്നു എന്നു കൂടെ പറയാരുന്നു…