കപ്പലിലെ നാവികരുമായി ബന്ധം മുറിഞ്ഞു; നാവികര്‍ നൈജീരിയയില്‍ എത്തിയിട്ടില്ലെന്നു സൂചന

കൊച്ചി. ഗിനിയയില്‍ തടവിലായ ക്രൂഡ് ഓയില്‍ ടാങ്കറിലെ നാവികര്‍ ഇനിയും നൈജീരിയയില്‍ എത്തിയിട്ടില്ലെന്ന് സൂചന. അതേസമയം കപ്പലിന്റെ ഉടമകളും അഭിഭാഷകരും ഇതിനോടകം നൈജീരിയയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന വിവരം ബന്ധുക്കള്‍ക്കു ലഭിച്ചു. നൈജീരിയന്‍ അംബാസഡര്‍ കപ്പലില്‍ എത്തുന്നുണ്ടെന്നും സൂചനയുണ്ട്. നൈജീരിയന്‍ നാവിക സേനയ്ക്കു കൈമാറിയ ശേഷം നാവികരുമായി ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്ക് സാധിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം അവരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് നിഗമനം. നാവികരെ കൊണ്ടുപോയത് നൈജീരിയയിലെ ബോണി തുറമുഖത്തേക്കാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. കപ്പല്‍ ജീവനക്കാരെ നൈജീരിയയില്‍ എത്തിച്ച ശേഷമാകും ഏതൊക്കെ കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യുമെന്ന തീരുമാനം ഉണ്ടാവുക.

Loading...

ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ നൈജീരിയയിലെ ഇന്ത്യന്‍ എംബസി മുഖേന വിദേശകാര്യ വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ പുരോഗതിയില്ല. ജീവനക്കാരെ സന്ദര്‍ശിക്കാനുള്ള അനുമതി ഇനിയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചിട്ടില്ല. ജീവനക്കാരെ വിചാരണ ചെയ്യണമെന്നാ വാശിയിലാണ് നൈജീരിയന്‍ സര്‍ക്കാര്‍.