രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇനി ശിക്ഷാ ഇളവ്; മന്ത്രിസഭ അംഗീകാരം പാർട്ടിക്കാരെ സഹായിക്കാനോ ?

തിരുവനന്തപുരം : കുറ്റകൃത്യങ്ങൾക്ക് ജയിൽ കഴിയുന്ന രാഷ്‌ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരെ ശിക്ഷാ കാലാവധി ഇളവ് ചെയ്ത് വിട്ടയയ്‌ക്കാനുള്ള മാനദണ്ഡങ്ങൾക്ക് അംഗീകാരം. ശിക്ഷയുടെ കാലാവധി കണക്കിലാക്കാതെ 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവ് നൽകും. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇളവ് ലഭിക്കില്ല.

രാഷ്‌ട്രീയ കുറ്റവാളികൾക്ക് നിലവിൽ ആർക്കും ഇളവ് നൽകിയിരുന്നില്ല. എന്നാൽ ഈ മാനദണ്ഡങ്ങൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. പാർട്ടിക്കാരെ സഹായിക്കാൻ വേണ്ടിയാണോ ഇത്തരത്തിലുള്ള തീരുമാനങ്ങൾ എന്നും സംശയിക്കേണ്ടതുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചവർ, ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ടവർ, രാഷ്‌ട്രീയ കുറ്റവാളികൾ തുടങ്ങിയവരാണ് ഇളവ് അനുവദിക്കാത്തവരുടെ പട്ടികയിൽ ഉണ്ട്.

Loading...

ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന രാഷ്‌ട്രീയ കുറ്റവാളികളും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ജീവപര്യന്തമല്ലാത്ത രാഷ്‌ട്രീയ കുറ്റവാളികളെ മാത്രം ഇളവിൽ നിന്നും ഒഴിവാക്കി. വധ ഗൂഢാലോചന, മറ്റു സഹായങ്ങൾ, വധശ്രമം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്‌ട്രീയ കുറ്റവാളികൾ ഇളവിന് അർഹരാകും.

മൂന്ന് മാസം വരെ തടവിന് വിധിച്ചവർക്ക് 15 ദിവസം ഇളവ് ലഭിക്കുമെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. 3-6 മാസം വരെ ശിക്ഷിക്കപ്പെട്ടവർക്ക് ഒരു മാസം ഇളവ് ലഭിക്കും. ആറ് മുതൽ ഒരു വർഷം വരെയെങ്കിൽ രണ്ട് മാസം വരെ ഇളവുണ്ട്. 1-2 വർഷം തടവെങ്കിൽ മൂന്ന് മാസവും, 2-5 വർഷം തടവെങ്കിൽ 4 മാസവും, 5-10 വർഷം തടവെങ്കിൽ 5-6 മാസം വരെയും ഇളവ് ലഭിക്കുമെന്നാണ് വിവരം.