ഷാനവാസിന്റെ അനധികൃത സ്വത്ത് സമ്പാദനം ; ഇഡിക്ക് പരാതി നല്‍കി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: ലഹരിക്കടത്ത് കേസില്‍ ആരോപണം നേരിട്ട സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗം ഷാനവാസിനെതിരെ ഇഡിയ്‌ക്ക് പരാതി നല്‍കി പാര്‍ട്ടി പ്രവര്‍ത്തകര്‍. ഷാനവാസിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് കാട്ടി ആലപ്പുഴയിലെ തന്നെ മൂന്ന് പ്രവര്‍ത്തകരാണ് പരാതി നൽകിയത്.

എന്നാൽ ലഹരിക്കടത്തിൽ ഷാനവാസിനെതിരെ നടപടി സ്വീകരിക്കാൻ ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലും ചേരിതിരിവ് വ്യക്തമാണ്. ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിർദേശത്തെ ഒരു വിഭാഗം എതിർത്തു. ഷാജഹാനെതിരെ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിക്കരുതെന്ന് മന്ത്രി സജി ചെറിയാന്റെ പിഎസ് ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചു

Loading...

എ. ഷാനവാസ് മന്ത്രി സജി ചെറിയാന്റെ വലംകൈയ്യെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. നേതാവിന്റെ പേരിലുള്ള വാഹനത്തിൽ നിന്ന് ഒരു കോടിയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് മൂന്ന് ദിവസം കഴിഞ്ഞ ശേഷമാണ് പ്രതിയെ പേരിനെങ്കിലും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്യാനോ ശക്തമായ പാർട്ടി നടപടികൾ സ്വീകരിക്കാനോ സിപിഎം നേതൃത്വവും തയ്യാറാകുന്നില്ല. സിപിഎമ്മിന്റെ ഉന്നതന്മാരായ നേതാക്കളുടെ വലം കൈയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷാനവസെന്നും സുരേന്ദ്രൻ പറഞ്ഞു.