സ്വയംഭോഗം ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് ഒരു കമ്പനി

സ്വയംഭോഗം ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് ഒരു കമ്പനി. യു.കെ ആസ്ഥാനമായ ഒരു ലൈംഗിക കളിപ്പാട്ട കമ്പനിയാണ് ജീവനക്കാര്‍ക്ക് സ്വയംഭോഗം ചെയ്യാന്‍ വര്‍ഷത്തില്‍ നാല് ദിവസം അവധി അനുവദിച്ചിരിക്കുന്നത്. സാധാരണ വാര്‍ഷിക അവധിക്ക് പുറമേയാണ് ലെലോ എന്ന സെക്സ് ടോയ് കമ്പനി നാല് ദിവസം കൂടി അവധി അനുവദിച്ചിരിക്കുന്നത്.

‘സ്വയം സ്നേഹിക്കാനുള്ള ദിവസങ്ങള്‍’ അഥവാ ‘Self Love Days’ എന്നാണ് ഈ അവധി ദിവസങ്ങളെ കമ്പനി വിശേഷിപ്പിക്കുന്നത്.

Loading...

സാധാരണ അവധി ദിവസങ്ങള്‍ കുടുബത്തിന് വേണ്ടി ചിലവഴിക്കുന്ന ജീവനക്കാര്‍ നാല് ദിവസങ്ങള്‍ അവരുടെ സുഖത്തിനായി ഉപയോഗിക്കണം എന്നാണ് കമ്പനി നിര്‍ദേശം. സ്വയംഭോഗം ചെയ്യുന്നത് കൊണ്ട് മാനസികവും ശാരീരികവുമായ ധാരാളം ഗുണങ്ങള്‍ ലഭിക്കുമെന്നതും കമ്പനി ചൂണ്ടിക്കാട്ടുന്നു.