മരയ്‌ക്കാർ റിലീസ് പ്രമാണിച്ച് രണ്ട് ദിവസം ജീവനകാർക്ക് അവധി നൽകി ചെന്നൈയിലെ സ്വകാര്യ കമ്പനി

പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസിന് ഒരുങ്ങുമ്പോൾ സിനിമ കാണാൻ ജീവനകാർക്ക് അവധി നൽകി ചെന്നൈയിലെ സ്വകാര്യ കമ്പനി. പികെ ബിസിനസ് സൊല്യൂഷൻസ് എന്ന കമ്പനിയാണ് റിലീസിനോടനുബന്ധിച്ച് ജീവനകാർക്ക് അവധി നൽകിയത്. ഡിസംബർ രണ്ട്, മൂന്ന് തീയ്യതികളാണ് അവധി. ഇക്കാര്യം വ്യക്തമാക്കുന്ന കമ്പനിയുടെ റിലീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി ഫേസ്ബുക്ക് പേജുകളിലൂടെ ഈ പ്രസ്താവന മരയ്‌ക്കാർ ആരാധകർ പുറത്തുവിട്ടിട്ടുണ്ട്.

കുഞ്ഞാലി മരയ്‌ക്കാറായി എത്തുന്ന നടൻ മോഹൻലാലിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധക ലോകം. കേരളത്തിലെ 600 സ്‌ക്രീനുകളിലും തമിഴ്നാട്ടിലെ 350 സ്‌ക്രീനുകളിലുമായി അർദ്ധരാത്രി 12 മണിയോടെ മരക്കാർ സിനിമ പ്രദർശനത്തിനെത്തും. ജിസിസിയിൽ 300 സ്‌ക്രീനുകളിലും മരയ്‌ക്കാർ റിലീസ് ഉറപ്പിച്ചിട്ടുണ്ട്. കേരളത്തിൽ റിലീസ് പ്രഖ്യാപിച്ച എല്ലാ കേന്ദ്രങ്ങളിലെയും റിസർവേഷൻ ടിക്കറ്റുകൾ ഇതിനോടകം വിറ്റുപോകുകയും ഇതോടെ റിലീസിന് മുമ്പ് തന്നെ സിനിമ 100 കോടി ക്ലബ്ബിൽ കയറുകയും ചെയ്തു.

Loading...