ബിഷപ്പ് ഫ്രാൻകോ വീഡിയോകൾ ഇറക്കി അപമാനിക്കുന്നു… പരാതിയുമായി വീണ്ടും കന്യാസ്ത്രീ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കി.

കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്‍റെ തന്നെ നേതൃത്വത്തിൽ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യൻ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ വീണ്ടും ഇരയെ സമൂഹമാധ്യമത്തിൽ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള വീഡിയോകൾ പുറത്തുവരുന്നതിൽ മനം നൊന്താണ് കന്യാസ്ത്രീ ഇപ്പോള്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Loading...

അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പരാതി.

പരാതിക്കാരിയെ മാനസികമായി തകർക്കുന്നതിനും സമൂഹമധ്യത്തിൽ ഒറ്റപ്പെടുത്തുന്നതിനുമുള്ള ആസൂത്രിതമായ ശ്രമമാണ് ഇതെന്നും നിയമ നടപടികൾ ഊർജ്ജിതപ്പെടുത്തണമെന്നും എസ്ഒഎസ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.