വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് നടന്‍ വിവാഹ വാഗ്ദാനം നല്‍കിയെന്ന് നടിയുടെ പരാതി

വിവാഹിതനാണെന്ന കാര്യം മറച്ചു തന്നെ ഒരു നടന്‍ പീഡിപ്പിച്ചു എന്ന പരാതിയുമായി നടി രംഗത്ത്. മുന്‍ കാമുകന്‍ കൂടിയായ ഇയാള്‍ തന്നെ നിര്‍ബന്ധിച്ചു ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് നടി ഉയര്‍ത്തുന്ന ആരോപണം. 2017 ല്‍ ഒരു ഷൂട്ടിങ്ങിനു വച്ച് പരിചയപ്പെട്ടതാണ് ഈ നടനെ. താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെ നിര്‍ബന്ധിച്ചു ശാരീരിക ബന്ധം നടത്തി എന്നും പരാതിയില്‍ പറയുന്നു.

പ്രണയത്തിലായിരുന്ന സമയം മറ്റ് നടന്മാരോടൊപ്പം അഭിനയിക്കരുതെന്നും സുഹൃത്തുക്കളോട് സൗഹൃദം അവസാനിപ്പിക്കണമെന്നും ഇയാള്‍ നിര്‍ബന്ധിച്ചതായും ഉത്തര്‍പ്രദേശിലെ നോയ്ഡ സ്വദേശിയായ നടി വെളിപ്പെടുത്തുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2) (n), 323, 504,506 വകുപ്പുകള്‍ പ്രകാരം മുംബൈ പൊലീസ് കേസെടുത്തു. നടന്‍ ഇപ്പോള്‍ മുംബൈയിലില്ലെന്നും അദ്ദേഹത്തിനായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.