ബെവ്ക്യൂ ആപ്പിനെതിരെ വ്യാപക പരാതി, രജിസ്‌ട്രേഷന് സാധിക്കുന്നില്ല

തിരുവനന്തപുരം: മദ്യ വില്‍പ്പനയ്ക്കായി ബെവ്‌കോ തയ്യാറാക്കിയ മദ്യ വിതരണ ആപ്പ് ബെവ്ക്യൂവിന് എതിരെ വ്യാപകമായ പരാതി. പലര്‍ക്കും ഒടിപി ലഭിക്കുന്നില്ല എന്നാണ് പരാതി. പ്ലേസ്റ്റോറില്‍ ആപ്പ് എത്തിയിട്ടുണ്ടെങ്കിലും സെര്‍ച്ചില്‍ ലഭ്യമാകുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ആപ്പ് ഹാങ്ങ് ആകുന്നെന്നും പരാതി ഉണ്ട്.

ആപ്പ് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജി പുറത്തുവിട്ട ലിങ്ക് വഴിയാണ് നിലവില്‍ ആപ്പ് ആളുകള്‍ ലോഡ്‌ചെയ്യുന്നത്. ഇന്നലെ രാത്രി 11 മണിയോടെ ബെവ്ക്യൂ ആപ് പ്ലേസ്റ്റോറിലെത്തിയെങ്കിലും ഭൂരിഭാഗം പേര്‍ക്കും ബുക്ക് ചെയ്യാനായിരുന്നില്ല. ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) ലഭിക്കാത്തതായിരുന്നു കാരണം.

Loading...

ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 24 നു പൂട്ടിയ മദ്യക്കടകളാണ് ഇന്നു വീണ്ടും തുറന്നത്. ഇന്നലെ വൈകിട്ട് 7 മുതല്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഉച്ചയ്ക്ക് 2ന് ആപ്പിന്റെ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.