മകളേ കന്യാസ്ത്രീ മഠം മനോരോഗിയാക്കി, ഇരകള്‍ രോഷവുമായി ബിഷപ്പ് ഹൗസിലേക്ക്

ലൈഗിംക അതിക്രമങ്ങള്‍ക്കും, സെമിനാരി, കന്യാസ്ത്രി മഠങ്ങളിലെ പീഡനങ്ങള്‍ക്കും പേരുകേട്ട രൂപതയാണ് മാനന്തവാടി. പതിനാറുകാരിയെ പള്ളി മേടയില്‍വെച്ച് ഗര്‍ഭിണിയാക്കുകയും ആ ഗര്‍ഭം പണം കൊടുത്ത് സ്വന്തം പിതാവിനെ ഏറ്റെടുപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന ഫാദര്‍ റോബിന്‍ മാനന്തവാടി രൂപതക്കാരനാണ്. കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയിലൂടെ നാല് വൈദികര്‍ പീഡിപ്പിച്ചു എന്ന് പറഞ്ഞ സിസ്റ്റര്‍ ലൂസിയും മാനന്തവാടി രൂപതക്കാരിയാണ്. ഒട്ടനവധി സംഭവങ്ങള്‍ വന്ന മാനന്തവാടി രൂപതയില്‍ നിന്നാണ് ഈ പുതിയ വാര്‍ത്തയും വരുന്നത്. മകളേ കന്യാസ്ത്രീ മഠം മനോരോഗിയാക്കിയെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിരവില്‍പ്പുഴ സ്വദേശികളായ കല്ലറ ജോസും കുടംബവും. ലത്തീന്‍ രൂപതയിലെ സെന്റ് ബെനഡിക്ടന്‍ മഠം അധികൃതര്‍ക്കെതിരെയാണ് ആരോപണം.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകള്‍ മക്കിയാട് ബ്രാഞ്ചില്‍ കന്യാസ്ത്രീ ആകാന് ചേരുകയും, ബാംഗ്ലൂര് ബ്രാഞ്ചില്‌നിന്നും പഠനം പൂര്ത്തിയാക്കി സി.ദീപ എന്ന പേര് സ്വീകരിച്ച് കന്യാസ്ത്രീ ആകുകയും ചെയ്തതായി ജോസ് പറഞ്ഞു. തുടര്ന്ന് തമിഴ്‌നാട്ടിലെ ഏര്ക്കാടും, തിരുവണ്ണാമലയിലും രണ്ട് വര്ഷം സേവനം ചെയ്തു. പിന്നീട് മഠം അധികൃതര് ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇംഗ്ലണ്ടിലെ വിവിധ കോണ് വെന്റുകളില് സേവനം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില് അവധിക്ക് വീട്ടില് വന്ന ദീപ ആകെ മാറി മാനസിക വിഭ്രാന്തി കാണിച്ചതായി കുടുംബം പറയുന്നു. നിരന്തര ചോദ്യത്തിനൊടുവില് മുതിര്‍ന്ന സിസ്റ്റര്‍മാര് ചില മരുന്നുകള തരുന്നുണ്ടെന്നും കഴിച്ചില്ലെങ്കില് വഴക്ക് പറയുമെന്നും, ചിലപ്പോള് കടുത്ത ശിക്ഷകള് നല്;കുമെന്നും തങ്ങളോട് മകള് പറഞ്ഞുവെന്നും, അവള് രോഗിയാണന്ന് തങ്ങള് മനസിലാക്കിയെങ്കിലും തങ്ങള നിസ്സഹായകരായിരുന്നുവെന്ന് മാതാപിതാക്കള് പറയുന്നു. അവിടെ ഇത്തരം ഗുരുതര പ്രശ്‌നങ്ങള്ഉണ്ടായികൊണ്ടിരുന്നെങ്കിലു മഠം അധികൃതര് തങ്ങളെ അറിയിച്ചിരുന്നില്ലെന്നു, തുടര്ന്ന് മകള്ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കുകയും കുറച്ച് നാളുകള്ക്കകം അവളെ കോണ്ഗ്രിഗേഷനില് നിന്നും പുറത്താക്കുകയും ചെയ്തതായി മാതാപിതാക്കള് പറഞ്ഞു.

Loading...

തങ്ങളുടെ മകള് ആരും ആശ്രയമില്ലാതെ, ഒരു മരുന്ന് പോലും കഴിക്കാതെ ഇംഗ്ലണ്ടില് വീട്ടുതടങ്കലില് എന്ന പോലെ ഒറ്റക്ക് ജീവിക്കുകയാണെന്നും രോഗം ഏറെ അധികരിച്ചതായും ഇക്കാര്യങ്ങള് നിരന്തരം കോണ്‌വെന്റ് അധികൃതരോട് അവശ്യപ്പെട്ടിട്ടും കൈമലര്ത്തുകയാണ് ഉണ്ടായതെന്നും കുടുംബം പറയുന്നു.; മാനന്തവാടി രൂപതയിലെ കുടുംബമായ തങ്ങള് ഈ വിഷയത്തിലിടപെടാന് ബിഷപ്പ് ഉള്‌പ്പെടെയുള്ളവരോട് പലതവണ അഭ്യര്ത്ഥിച്ചൂവെങ്കിലും പരിണിച്ചില്ലെന്നും, അത് കൊണ്ട് ഡിസംബര് 9ാം തീയ്യതി ബിഷപ് ഹൗസിന് മുന്നില്; സകുടുംബം കുത്തിയിരിപ്പ് സമരം നടത്തുമെന്നും ദീപയുടെ മാതാപിതാക്കളായ കല്ലറ ജോസും, തങ്കമ്മയും പറഞ്ഞു.ദീപയ്ക്ക് ആവശ്യമായ തുടര് ചികിത്സ ലഭ്യമാക്കുക, അവേശിഷിക്കുന്ന കാലം ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള അര;ഹമായി സാമ്പത്തിക സഹായും ദീപയ്ക്ക് നല്കുക തുടങ്ങിയ ആവശ്യങ്ങളാണ് തങ്ങളുന്നയിക്കുന്നതെന്നും, ദീപയുടെ കാലശേഷം അവരുടെ പേരില് അവശേഷിക്കുന്ന തുക തിരികെ മഠത്തിന് എടുക്കാവുന്നതാണെന്നും കുടുംബം വ്യക്തമാക്കി