ആമയുടെ മുകളില് ക്യാമറ കെട്ടിവെച്ച് വ്‌ളോഗ് ചെയ്തു; യുട്യൂബര്‍ക്കെതിരെ പരാതി

പാലക്കാട്: മൃഗങ്ങളെ ഉപദ്രവിച്ചു കൊണ്ടുള്ള വ്‌ളോഗ് ചെയ്യുന്നത് കുറക്കരമാണെന്നിരിക്കെ പല യൂട്യൂബര്‌ക്കെതിരെയും കേസെടുത്തിട്ടുള്ള സംഭവങ്ങള് ഉണ്ടായിട്ടുണ്ട്. അടുത്തിടെയാണ് പട്ടിക്ുട്ടിയെ ഹൈഡ്രജന് ബലൂണില് കെട്ടി പറത്തിയ സംഭവത്തില് യൂട്യൂബറായ മകനും അമ്മയും എതിരെ കേസെടുത്തത്. ദില്ലിയിലായിരുന്നു സംഭവം. ഇപ്പോഴിതാ മലയാളികള്ക്ക് സുപരിചിതനായ ഫിറോസ് ചുട്ടിപ്പാറയ്‌ക്കെതിരെയാണ് പരാതി ഉയര്ന്നിരിക്കുന്നത്.ആമയുടെ മുകളില് ക്യാമറ കെട്ടിവെച്ച് വ്‌ലോഗ് ചെയ്തതിനാണ് പരാതി ഉയര്ന്നിരിക്കുന്നത്. കേന്ദ്ര വനം വന്യജീവി വകുപ്പിനും, സംസ്ഥാന വനംവകുപ്പിനും, പാലക്കാട് ഡി.എഫ്‌.ഒയ്ക്കും, യുട്യൂബ് അധികൃതര്‍ക്കുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.

ഇന്നലെ ഉച്ചയ്ക്ക് യുട്യൂബറായ ഫിറോസ് ചുട്ടിപ്പാറ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്.‘ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ച്‌ വെള്ളത്തില്‍ വിട്ടപ്പോള്‍’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. മഴയില്‍ കയറിവന്ന ആമയാണെന്നും, ആമ വെള്ളത്തില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് കാണാമെന്നുമാണ് വീഡിയോയിൽ പറയുന്നത്.അതേസമയം, ആമയുടെ ശരീരത്ത് ചൂണ്ട നൂല്‍ കെട്ടിയ നിലയിൽ വീഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പാലക്കാട് ഡിഎഫ്‌ഒ അറിയിച്ചു. വനം-വന്യജീവി നിയമങ്ങള്‍ പ്രകാരം സംരക്ഷിത വിഭാഗമായ ആമയെ കൈവശം സൂക്ഷിക്കുന്നതും, അധികാരികളുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നതും ഗുരുതരമായ കുറ്റമാണ്.

Loading...