വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത വൈദികന്‍ ഒളിവില്‍

വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ കോഴിക്കോട് ചോവായൂര്‍ ഇടവക വികാരിയായിരുന്ന ഫാദര്‍ മനോജ് പ്ലാക്കൂട്ടം ഒളിവില്‍‌. ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ചോവായൂര്‍ ഇടവക വികാരിയായിരുന്ന കാലത്ത് അച്ചന്‍ തന്നെ ഒരു വീട്ടില്‍ വെച്ച്‌ ബലാല്‍സംഗം ചെയ്തെന്നാണ് 45കാരിയായ വീട്ടമ്മയുടെ പരാതിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസ് കേസ്സെടുത്തിട്ട് ഒരാഴ്ചയായെങ്കിലും അച്ചനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. ഈ മാസം 19ന് ഈ കേസ് കോടതി പരിഗണിക്കും. പീഡനവിവരം പുറത്തു വന്നതോടെ ഇയാളെ ഇടവക വികാരി സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഇതോടെ അച്ചന്‍ തിരുവനന്തപുരത്ത് ഉപരിപഠനത്തിനു പോയി. പൊലീസ് കേസ്സെടുത്തപ്പോള്‍ ഒളിവിലും പോയി.

Loading...

തലശ്ശേരി ബിഷപ്പിന് വീട്ടമ്മ പരാതി നല്‍കിയെങ്കിലും പീഡനാരോപണം നേരിട്ട വൈദികനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്. ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയേലിനാണ് ഇവര്‍‌ പരാതി നല്‍കിയത്. ഇദ്ദേഹം പരാതിയിന്മേല്‍ നടപടിക്കൊന്നും മുതിരാതെ പൂഴ്ത്തിയെന്നാണ് ആരോപണം. കേസില്‍ താമരശ്ശേരി രൂപതാ അധികൃതരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയിലിന്റെ മൊഴിയെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇദ്ദേഹം സ്ഥലത്തില്ലെന്നാണ് പൊലീസ് പറയുന്നത്.