‘ഏത്തക്കാ പൊളിക്കാൻ അറിയില്ല, ചിക്കൻ കറി വെയ്ക്കാൻ അറിയില്ല,; അമ്മായിയമ്മയുടെ പീഡനത്തിനെതിരെ പരാതി

ഭർത്താവിനും അമ്മായിയമ്മയ്ക്കുമെതിരെ പരാതി നൽകി യുവതി. കല്യാണം കഴിഞ്ഞ കുറച്ചു നാളുകൾക്ക് ശേഷം ഭർത്താവും വീട്ടുകാരും ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പത്തനാപുരം പിറവന്തൂർ സ്വദേശി അരുൺ വി തോമസിനും മാതാപിതാക്കൾക്കും എതിരെയാണ് പുനലൂർ സ്വദേശിനിയായ യുവതി പരാതിയുമായി എത്തിയിരിക്കുന്നത്. യുവതിയുടെ പാരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളോട് മൃദുസമീപനം കാണിക്കുകയാണ് എന്ന ആരോപണവും യുവതിയുടെ കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ വർഷം ജൂൺ 25ന് ആയിരിന്നു പുനലൂർ സ്വദേശിനിയായ പരാതിക്കാരിയും പത്തനാപുരം സ്വദേശി അരുൺ വി തോമസും തമ്മിൽ ഉള്ള വിവാഹം നടന്നത്. ആദ്യ രണ്ട് മാസത്തോളം സന്തോഷകരമായി ജീവിതം മുന്നോട്ട് പോയി എങ്കിലും പിന്നീട് ഭർത്താവും മാതാപിതാക്കളും ചേർന്ന് ശാരീരികവും മാനസികവുമായി നിരന്തരം പീഡിപ്പിക്കാൻ ആരംഭിച്ചതായി യുവതി പറയുന്നു. ഭർത്താവ് അരുൺ തോമസിന് പിന്നാലെ, പിതാവ് തോമസ്, മാതാവ് സൂസമ്മ തോമസ് എന്നിവർക്കെതിരെയും യുവതി പരാതി നൽകി.‘ഏത്തക്കാ പൊളിക്കാൻ അറിയില്ല, ചിക്കൻ കറി വെയ്ക്കാൻ അറിയില്ല, 3:50 ന് എഴുന്നേൽക്കേണ്ടതിനു പകരം നാല് മണിക്ക് എഴുന്നേറ്റു. പിറന്നാൾ ദിവസം അയൽവക്കത്തുള്ള കുട്ടികൾക്ക് കേക്ക് കൊടുത്തു ഇങ്ങനെ വിവിധ കാരണങ്ങൾ പറഞ്ഞു എന്റെ വീട്ടിൽ നിന്നും മമ്മിയെ വിളിച്ച് വരുത്തി എന്നെ വീട്ടിൽ പറഞ്ഞുവിടുക പതിവായിരുന്നു.

Loading...

ഭർത്താവ് ചെകിടത്ത് അടിച്ചിട്ടുണ്ട്, ഭർത്താവിന്റെ അച്ഛൻ കഴുത്തിനു കുത്തിപ്പിടിച്ചിട്ടുണ്ട്. ഭർത്താവിനെ ഉമ്മ വെച്ചത് കണ്ട അമ്മായി അമ്മ പിണങ്ങി. ഭർത്താവിന്റെ അമ്മ ബെഡ്റൂമിന് പുറത്ത് വന്ന ഒളിഞ്ഞ് നോക്കും’, യുവതി പരാതിയിൽ ആരോപിക്കുന്നു.പരാതിക്കാരിക്ക് മാനസിക വൈകല്യവും ഭർത്താവ് അരുൺ വി തോമസിന് ശാരീരിക വൈകല്യവും ഉള്ളവരാണ്. ഇരുവരും വിവാഹത്തിന് മുമ്പ് വൈകല്യങ്ങളെക്കുറിച്ച് പറഞ്ഞു എങ്കിലും അരുണിന് ജന്നിയും മാനസിക പ്രശ്‌നവും ഉള്ളത് വീട്ടുകാർ മറച്ചു വെച്ചതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വനിതാ കമ്മീഷന് ഉൾപ്പെടെ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കുടുംബം.