കൊറോണ പടരാൻ ഗൂഢാലോചന; എഐഎംഐഎം എംപിക്കെതിരെ പരാതി നൽകി ബിജെപി

രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചു എഐഎംഐഎം നേതാവും എംപിയുമായ ഇംതിയാസ് ജലീലിനെതിരെ പരാതി നൽകി ബിജെപി. എംപിയ്ക്ക് പുറമേ മറ്റ് പ്രവർത്തകർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജലീലിന്റെ നേതൃത്വത്തിൽ നടന്ന റാലിയിലും തുടർന്ന് നടന്ന പാർട്ടി യോഗത്തിലും ജലീലും മറ്റ് പ്രവർത്തകരും മാസ്‌ക് ധരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് പരാതിയുമായി ബിജെപി ഔറംഗബാദ് പോലീസിനെ സമീപിച്ചത്. ഒരേസമയം എംപി ലോക് ഡൗണിനെ എതിർക്കുകയും, അതേസമയം കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന് ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. ജലീലിന്റെ പാർട്ടിയിലെ ഒരാൾ പോലും മാസ്‌ക് ധരിച്ചിട്ടില്ല. എന്തിന് ജലീൽ പോലും മാസ്‌ക് ധരിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.

Loading...