കോട്ടയം: കോട്ടയം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരനെതിരെ പരാതി. സാന്ത്വനം ട്രസ്റ്റിലെ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് സ്ഥാപനം നടത്തിപ്പുകാരനായ ബാബു വര്‍ഗീസിന് എതിരെ പൊലീസ് കേസെടുത്തു.
പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയതോടെ സ്ഥാപനത്തിലെ 17 അന്തേവാസികളായ പെണ്‍കുട്ടികളെ മാറ്റി. ജില്ലയിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടാണ് പെണ്‍കുട്ടികളെ മാറ്റിയത്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുൻപാകെ ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി പീഡന പരാതി നല്‍കിയത്. സ്ഥാപനത്തിന്‍റെ ഉടമ ആനി വര്‍ഗീസിന്‍റെ ഭര്‍ത്താവ് ബാബുവിനെതിരെയായിരുന്നു പരാതി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങൾ പെണ്‍കുട്ടിയുടെ മൊഴി എടുത്തതിന് പിന്നാലെ കോട്ടയം എസ്‍പിക്ക് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന് ബാബുവിനെതിരെ കേസ് എടുക്കുകയായിരുന്നു.