ഷാഫി പറമ്പിലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി; ​ഗ്രൂപ്പ് വീതം വെപ്പെന്ന് പരാതി

യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ കോൺ​ഗ്രസിൽ പടയൊരുക്കം. രാഹുൽ ​ഗാന്ധിക്ക് ഷാഫി പറമ്പിലിനെതിരെ പരാതി നൽകി. യൂത്ത് കോൺ​ഗ്രസിലെ ഒരു വിഭാ​ഗം പ്രവർത്തകരാണ് രാഹുൽ ​ഗാന്ധിക്ക് പരാതി നൽകിയത്. നിയോജക മണ്ഡലം ഭാരവാഹി നിയമനത്തിൽ ഗ്രൂപ്പ് വീതം വെപ്പെന്നാണ് ഷാഫി പറമ്പിലിനെതിരെ ഉയർന്നിരിക്കുന്ന പരാതി. ഷാഫിയെ പ്രസിഡൻ്റായി തുടരാൻ അനുവദിക്കരുതെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസം രണ്ട് നിയോജക മണ്ഡലം കമ്മറ്റി നിയമനങ്ങൾ ദേശീയ നേതൃത്വം ഇടപെട്ട് മരവിപ്പിച്ചിരുന്നു. സംസ്ഥാന ഭാരവാഹികളായ ഒരു വിഭാഗം ആളുകളാണ് രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. ഷാഫി ഗ്രൂപ്പ് പ്രസിഡൻ്റായി തുടരുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും കത്തിൽ ഇവർ ആവശ്യപ്പെടുന്നു. ഗ്രൂപ്പ് വീതം വെപ്പ് നടക്കുന്നു. അർഹതയുള്ളവരെ പുറത്തുനിർത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു. ഗ്രൂപ്പ് പ്രസിഡൻ്റായി തുടരാൻ ഷാഫി പറമ്പിലിനെ അനുവദിക്കരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Loading...