ഹോം വര്‍ക്ക് ചെയ്യാത്ത നാലാം ക്ലാസുകാരിയെ അടിച്ച ട്യൂഷന്‍ ടീച്ചര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി, സംഭവം ഇങ്ങനെ

ഹോം വര്‍ക്ക് ചെയ്യാത്തതിന് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലിയ ട്യൂഷന്‍ ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈ നെരുല്‍ സ്വദേശി ഫ്ലോറിന്‍ ഗോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു.

തിങ്കളാഴ്ച ട്യൂഷന് പോയ വിദ്യാര്‍ത്ഥി ഫ്ലോറിന്‍ ഗോമസ് ചെയ്യാന്‍ ഏല്‍പ്പിച്ച ഹോംവര്‍ക് പൂര്‍ണ്ണമായും ചെയ്തിരുന്നില്ല. ഇതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ ഫ്ലോറിന്‍ തല്ലി.ട്യൂഷന്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി തന്നെ ടീച്ചര്‍ തല്ലിയ കാര്യം മതാപിതാക്കളോട് പറഞ്ഞു.

Loading...

പെണ്‍കുട്ടിയുടെ ശരീരത്തില്‍ അടികൊണ്ട ഒന്നിലധികം പാടുകള്‍ കണ്ട കുപിതരായ മാതാപിതാക്കള്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.
നാലാം ക്ലാസില്‍ പഠിക്കുന്ന 15 ഓളം കുട്ടികളെ ഗോമസ് പഠിപ്പിക്കുന്നുണ്ട്. ഇന്നലെയാണ് ഗോമസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് നിയമം 23ാം വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു