കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വന്നതിനാല്‍ ചികിത്സ നല്‍കിയില്ല, നാണയം വിഴുങ്ങിയ കുട്ടി മരിച്ചു

കൊച്ചി: നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. ആലുവയിലാണ് സംഭവം. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി-രാജു ദമ്പതികളുടെ മകനാണ് മരിച്ചത്. മൂന്ന് വയസ്സുകാരനായ പ്രിത്വിരാജ് ഇന്നലെ നാണയം വിഴുങ്ങിയത്. കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കള്‍ നിരവധി ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും അധികൃതര്‍ കുഞ്ഞിന് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് എത്തിയതിനാല്‍ ആണ് കുട്ടിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കാന്‍ തയ്യാറാകാതിരുന്നത്.

കുട്ടിയെ ആദ്യം ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയിയിലെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളേജിലും കുട്ടിയെ കൊണ്ടുപോയിരുന്നു.കുട്ടിക്ക് പഴവും ചോറും കൊടുത്താല്‍ മതിയെന്ന് പറഞ്ഞു മടക്കി. ഇന്നലെ രാത്രി കുട്ടിയുടെ നില മോശമായി. ആശുപത്രിയില്‍ എത്തിച്ചപോഴെകും മരിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വന്നത് കൊണ്ട് കുട്ടിയെ അഡ്മിറ്റ് ആക്കാന്‍ പറ്റില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

Loading...