മഹിളാ കോണ്‍ഗ്രസ് നേതാവ് പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി

പത്തനംതിട്ട. മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബു പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി. അമേരിക്കന്‍ മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റിയനാണ് കോണ്‍ഗ്രസ് നേതാവിനെതിരെ തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. 14.16 ലക്ഷം രൂപ വിബിത ബാബു വാങ്ങിയതായിട്ടാണ് പരാതി.

എന്നാല്‍ പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ തരാതെ കബളിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. എറണാകുളത്തെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വിബിതയെ ആദ്യം പരിചയപ്പെടുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് സൗഹൃദമായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് സാമ്പത്തികസഹായം ചോദിച്ചു.

Loading...

ഇതനുസരിച്ച് വിബിതയുടെയും പിതാവിന്റെയും പേരില്‍ പണം കൈമാറിയതായും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇതുവരെ 14.16 ലക്ഷം രൂപ വാങ്ങിയെടുത്തെന്നും ഇത് തിരികെ നല്‍കിയില്ലെന്നുമാണ് പരാതിക്കാരന്റെ ആരോപണം. 19-ാം തീയതിയാണ് മഹിളാ കോണ്‍ഗ്രസ് നേതാവിനെതിരേ 75-കാരനായ സെബാസ്റ്റിയന്‍ തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്.