കണ്ണൂര്‍ ജയില്‍ നടക്കുന്നത് കൊലക്കേസ് പ്രതികളുടെ സുഖവാസം… ചാറ്റിങ്ങും ഫോൺ വിളിയും തകൃതി, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പ്രതിയുടെ ഭാര്യയുടേത്

കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതികളും തടവുകാരും സുഖജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ട്. ജയിലില്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തും ഫോണ്‍ വിളിച്ചുമാണ് കുറ്റവാളികളുടെ സുഖ ജീവിതം.

അഞ്ഞൂറിലേറെ മൊബൈല്‍ ഫോണുകളാണ് ജയിലില്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് തെളിവായി കൊലക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഭര്‍ത്താവ് തുടര്‍ച്ചയായി വിളിക്കാറുണ്ടെന്ന് ഭര്‍ത്താവും വെളിപ്പെടുത്തി.

Loading...

ഭര്‍ത്താവ് നിരന്തരം വിളിച്ച് ലഹരി മരുന്നെത്തിക്കാന്‍ നിര്‍ബന്ധിച്ചതോടെ ഭാര്യ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

2004 ല്‍ ഇടുക്കി അടിമാലിയിലെ വാളറ വെള്ളച്ചാട്ടത്തില്‍ വീട്ടമ്മയെ കഴുത്തു ഞെരിച്ച് കൊന്ന കേസിലാണ് ഇവരുടെ ഭര്‍ത്താവ് മുഹമ്മദ് ഫൈസല്‍ ശിക്ഷിക്കപ്പെട്ടത്.