കൊറോണ പ്രതിസന്ധി കുറയുന്നില്ല; സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക് ഡൗൺ

കൊറോണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള കർശന നടപടിയും സ്വീകരിക്കാൻ പോലീസിന് നിർദേശം. വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കണമെന്ന് വിവിധ തലങ്ങളിൽ നിന്ന് അഭിപ്രായമുയർന്നെങ്കിലും ബക്രീദിന്റെ ഭാഗമായി സർക്കാർ കൂടുതൽ ഇളവുകൾ നൽകിയതിനെ സൂപ്രീം കോടതി രൂക്ഷമായി വിമർശിച്ച പശ്ചാത്തലത്തിലാണ് സർക്കാർ പിൻമാറിയത്.

ഭക്ഷ്യോൽപന്നങ്ങൾ പച്ചക്കറി മത്സ്യ മാംസ്യ വിൽപന തുടങ്ങിയ അവശ്യ മേഖലയ്‌ക്കും ആരോഗ്യ മേഖലയ്‌ക്കും മാത്രമാണ് ഈ ദിവസങ്ങളിൽ ഇളവ്. ഹോട്ടലുകളിൽ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. പരിമിതമായി മാത്രം കെഎസ് ആർടിസി ഇന്ന് സർവീസ് നടത്തും. സാമൂഹിക അകലം കര്‍ശനമായി പാലിച്ചുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. എന്നാൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരം സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ മുന്‍കൂറായി അറിയിച്ചിരിക്കണമെന്നും നിർദേശമുണ്ട്.

Loading...