ഒമാനില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; ആഘോഷങ്ങള്‍ വിലക്കും

ഒമാനില്‍ ബലിപെരുന്നാള്‍ ദിനത്തിലെ ആള്‍ക്കൂട്ടമൊഴിവാക്കാന്‍ സായാഹ്ന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ലോക്ഡൗണ്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പെരുന്നാളിന് പൊതു സ്ഥലങ്ങളില്‍ അനാവശ്യമായി കറങ്ങുന്നതടക്കം വിലക്കിയിട്ടുണ്ട്.

വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 4 വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും. ഒമാനില്‍ ജൂലൈ 31 വരെയാണ് സായാഹ്ന ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതില്‍ ബലിപെരുന്നാള്‍ ദിവസങ്ങളായ ജൂലൈ 20,21,22 തീയതികളിലും സമ്പൂര്‍ണ അടച്ചിടലുണ്ടാകും.

Loading...

ബലിപെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ക്കും പരമ്പരാഗത പെരുന്നാള്‍ ചന്തകള്‍ക്കും സുപ്രീം കമ്മിറ്റി വിലക്കേര്‍പ്പെടുത്തി. യാതൊരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. എന്നാല്‍ വിമാന യാത്രക്കാര്‍ക്ക് നിയന്ത്രണം ബാധകമല്ല