Fitness Health

ലൈംഗിക അതിക്രമങ്ങളെ തടയാനൊരു കോണ്ടം, കണ്‍സന്റ് കോണ്ടങ്ങളുടെ കണ്ടുപിടുത്തത്തില്‍ കൈയ്യടി

കോണ്‍ട്രാസെപ്റ്റീവ് മാര്‍ക്കറ്റിലെ പുതിയ തരംഗമായി മാറിയിരിക്കുകയാണ് കണ്‍സന്റ് കോണ്ടങ്ങള്‍. സുരക്ഷിതമായ െൈലഗികബന്ധം ഉറപ്പുവരുത്തുന്ന ഉത്തരം കോണ്ടങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ‘ഇഫ് ഇറ്റ്‌സ് നോട്ട് എ യെസ്, ഇറ്റ്‌സ് എ നോ’- എന്ന് പാക്കറ്റിന് പുറത്തു തന്നെ എഴുതിയിട്ടുണ്ട്. നാല് കൈകള്‍ ഉപയോഗിച്ചേ ഇത് തുറക്കാനാകൂ. നാല് മൂലകളിലും ഒരുമിച്ച് പ്രസ് ചെയ്താല്‍ മാത്രമേ ഇവ തുറക്കൂ. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

അതേസമയം കണ്‍സന്റ് കോണ്ടത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസന്‍സിനിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആഗോളതലത്തില്‍ ഉയര്‍ന്നു വന്ന # മീടു ക്യാംപെയ്‌ന് പിന്നാലെയാണ് കണ്‍സെന്റ് കോണ്ടങ്ങളുടെ വരവ്. ഇതോടെ ജില്ലറ്റ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ പോലും ജെന്റര്‍ സെന്‍സിറ്റീവ് ആയ സന്ദേശങ്ങള്‍ കൊണ്ടു വരാന്‍ ഇടയാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള കണ്‍സെന്റ് കോണ്ടങ്ങള്‍ക്കു പിന്നിലുള്ള ചേതോവികാരം നല്ലതാണെന്നും എന്നാല്‍ ഇതിന്റെ ഫലം ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും പലരും പറയുന്നു. അതേസമയം പങ്കാളിയുടെ സമ്മതത്തെ കുറിച്ച് ചിന്തിക്കാത്തവര്‍ കോണ്ടങ്ങളെ കുറിച്ച് പോലും ചിന്തിക്കുന്നില്ലെന്നാണ് ചിലരുടെ അഭിപ്രായം. അര്‍ജന്റീനയിലെ സെക്‌സ് ടോയ് നിര്‍മാതാക്കളായ തുലിപന്‍ ആണ് കണ്‍സന്റ് കോണ്ടങ്ങള്‍ക്ക് പിന്നില്‍.

Related posts

രാവിലെ എഴുന്നേറ്റയുടന്‍ കണ്ണാടിയില്‍ നോക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്

പ്രമേഹത്തെ കരുതലോടെ കാണുക, അന്ധതയിലേക്ക് നയിച്ചേക്കുമെന്ന് മുന്നറിയിപ്പ്.

subeditor

പ്രസവിക്കാൻ കിടന്ന ഡോക്ടർ ലേബർ റൂമിൽ മറ്റൊരു സ്ത്രീയുടെ പ്രസമെടുക്കാനോടി

തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ടുപോകാതെ എങ്ങനെ സൂക്ഷിക്കാം

അജിനോമോട്ടോ വിഷം അല്ല; പിന്നെ എന്താണു അജിനോമോട്ടോ?

subeditor

പുരുഷനില്‍ നിന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നത് ..

ലൈംഗീക ബന്ധത്തിന്‌ ശേഷം സ്ത്രീകൾ ചെയ്യേണ്ടതും അറിഞ്ഞിരിക്കേണ്ടതും

subeditor

ജാന പട്ടേല്‍ മിസ് കാലിഫോര്‍ണിയ റ്റീന്‍ യു.എസ്.എ.

Sebastian Antony

ഗർഭനിരോധന ഉറകളുടെ ഉപയോഗം അർബുദത്തിന് കാരണമാകുമെന്ന് പഠനം

subeditor

ഹോ……ഇതെന്തൊരു തിരക്ക്, ജീവിതത്തിന് വേണ്ടേ കുറച്ചൊരുന്മേഷം!

subeditor

ലിംഗ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഇനി വയാഗ്രയെ ആശ്രയിക്കേണ്ട, മൂലകോശ ചികിത്സയില്‍ വന്‍ മുന്നേറ്റം എന്ന് ശാസ്ത്രജ്ഞര്‍

pravasishabdam online sub editor

ദാമ്പത്യകലഹങ്ങള്‍ക്ക് പുരുഷന്‍ മാപ്പ് പറയുന്നത് ഇങ്ങനെ ….

pravasishabdam news