സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധ ഗുളികകളും പുരുഷന്മാര്‍ക്ക് കോണ്ടവും: ലോക്ക്ഡൗൺ കാലത്ത് ഗര്‍ഭ നിരോധന സാമഗ്രികള്‍ വീടുകളിലെത്തിച്ച്‌ അധികൃതര്‍

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ഗര്‍ഭനിരോധ ഉറകള്‍ ഉള്‍പ്പെടെ വിതരണം ചെയ്ത് ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ല ഭരണകൂടം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്നത് ജനസംഖ്യ വര്‍ദ്ധനവിന് കാരണമാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ദ്ധര്‍ ഇത്തരമൊരു പരിപാടി നടത്തുന്നത്. ജില്ലയിലെ ഗ്രാമങ്ങളിലെല്ലാം ഗര്‍ഭനിരോധ ഉറകള്‍ ഉള്‍പ്പെടെയുള്ളവയുടെ കിറ്റുകള്‍ ല്ലൊം കുടുംബങ്ങളിലും എത്തിക്കുന്നുണ്ട്.

സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധ ഗുളികകളും പുരുഷന്മാര്‍ക്ക് ഗര്‍ഭ നിരോധന ഉറയുമാണ് വിതരണം ചെയ്യുന്നത്. അതേസമയം നിലവിലെ സാഹചര്യം മാത്രമല്ല ഗര്‍ഭനിരോധന സംവിധാനങ്ങള്‍ വിതരണം ചെയ്യാന്‍ കാരണമെന്നാണ് അധികൃതരുടെ പക്ഷം. സര്‍ക്കാരിന്റെ കുടുംബാസൂത്രണ നയങ്ങള്‍ കണക്കിലെടുത്താണ് വിതരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ആശാവര്‍ക്കര്‍മാരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉപയോഗിച്ചാണ് ഇവ വിതരണം ചെയ്യുന്നത്.

Loading...

ഇതിനകം 30,000 ഗര്‍ഭനിരോധ ഉറകള്‍ വിതരണം ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാരണം മറ്റ് പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ക്ക് ഏര്‍പ്പെടാനുള്ള അവസരങ്ങള്‍ കുറഞ്ഞതും കൂടുതല്‍ സമയം പങ്കാളിയോടൊത്ത് ചിലവഴിക്കുന്നതും ജനസംഖ്യാ വര്‍ദ്ധനയ്ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. കിറ്റുകള്‍ വിതരണം ചെയ്യുന്നതിനൊപ്പം ഇവയുടെ ഉപയോഗവും അതുവഴിയുണ്ടാകുന്ന ഗുണങ്ങളെപ്പറ്റിയും ആശാവര്‍ക്കാര്‍മാര്‍ ബോധവത്കരിക്കാനും ശ്രമിക്കുന്നുണ്ട്. മാത്രമല്ല സര്‍ക്കാരിന്റെ കുടുംബാസൂത്രണ നയത്തേപ്പറ്റി ബോധവത്കരണം നടത്തുന്നുമുണ്ട്. സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധ ഗുളികകളും പുരുഷന്മാര്‍ക്ക് കോണ്ടവുമാണ് വിതരണം ചെയ്യുന്നത്.