കോണ്ടത്തിന്റെ ഗുണങ്ങളെപ്പറ്റി പഠിപ്പിക്കാന്‍ ഇറങ്ങിയാല്‍ ഇനി അഴിയെണ്ണേണ്ടി വരും

കൗമാരക്കാരെ കോണ്ടത്തിന്റെ ഗുണഗണങ്ങള്‍ പഠിപ്പിക്കാന്‍ പോയാലോ, ഗേ ആവുന്നതില്‍ തെറ്റില്ലെന്നോ അറിയിച്ചാല്‍ ഒരു പക്ഷെ അഴിക്കുള്ളിലായേക്കും. പോളണ്ടിലാണ് ഇത്തരം കര്‍ശന നിയമം ഉള്ളത്.

പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗിക വേഴ്ച പ്രോത്സാഹിപ്പിക്കുന്ന രീതി പിന്തുടര്‍ന്നാല്‍ ജയില്‍ ശിക്ഷ ലഭിക്കാം എന്ന ഡ്രാഫ്റ്റ് നിയമം ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി പിന്താങ്ങി. കൂടുതല്‍ നടപടികള്‍ക്കായി ഈ നിയമം പാര്‍ലമെന്ററി കമ്മറ്റിക്ക് പോകും.

Loading...

നിയമം അധ്യാപകരെ ബുദ്ധിമുട്ടിലാക്കും എന്ന് വിമര്‍ശകര്‍ പറയുന്നു. ഇതിനെ പിന്താങ്ങുന്നവരാകട്ടെ, സെക്സ് പ്രചരിപ്പിക്കാനുള്ള LGBTQ വിഭാഗത്തിന്റെ പടയൊരുക്കത്തിന് തടയിടണം എന്നും വാദിക്കുന്നു