ന്യൂഡെല്‍ഹി: അവശ്യമരുന്നുകള്‍ സാധാരണക്കാരന് നേരത്തെതന്നെ താങ്ങാന്‍ പറ്റാത്ത ഭാരതത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ 509 മരുന്നുകളുടെ വില കൂട്ടുവാന്‍ തീരുമാനിച്ചു. അവശ്യമരുന്നുകളില്‍ ചിലതിന്റെ വില ദേശീയ മരുന്നുവില നിയന്ത്രണസമിതി (എന്‍.പി.പി.എ) വീണ്ടും പുതുക്കി. ഡയബീറ്റിസ്, ക്യാന്‍സര്‍, കരള്‍ രോഗ നിവാരണ മരുന്നുകള്‍ (ഹെപ്പറ്റൈറ്റീസ് ബി&സി) എന്നിവയ്ക്ക് 3.84 ശതമാനമാണ് വില കൂടുക. ഗര്‍ഭനിരോധന ഉറകള്‍ക്കും വിലകൂടും. പുതുക്കിയ വില ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.