ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ കോണ്ടം വില്‍പ്പനയിലും വന്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ കോണ്ടം വില്‍പ്പനയിലും വലിയ വര്‍ധനവ് ഉണ്ടായതായി വിവരം. ലോക്ക് ഡൗണ്‍ കാലത്ത് ജന സംഖ്യാ നിയന്ത്രണം താളം തെറ്റും എന്നും ആശങ്കകള്‍ ഉണ്ട്. ആളുകള്‍ പുറത്തിറങ്ങാതെ വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. കോവിഡ് വ്യാപനം 500 കടന്നതോടെയാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ മെഡിക്കല്‍ ഷോപ്പുകളും പലചരക്ക് പച്ചക്കറി കടകളും ഹോട്ടലും തുറക്കാനാണ് അനുമതി. എന്നാല്‍ ഇപ്പോള്‍ പുറത്തെത്തുന്ന റിപ്പോര്‍ട്ട് പ്രകാരം ലോക്ക് ഡൗണില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരക്കുന്നത് കോണ്ടമാണെന്ന് ആണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസമായി കോണ്ടം വില്‍പ്പനയില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തം ആക്കുന്നത്. കോണ്ടം നിര്‍മ്മാണ കമിനികള്‍ പരസ്യങ്ങള്‍ എല്ലാം പിന്‍ വലിച്ചിട്ടും വില്പന കുതിച്ചുരരുകയാണ്.

രാജ്യത്ത് 25 ശതമാനം മുതല്‍ 50 ശതമാനം വരെ കോണ്ടം വില്‍പ്പനയില്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് എന്ന് പല വ്യാപാരികളും പറയുന്നത്. ഇത്രയും വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെ്തത് രാജ്യത്തെ കംപ്ലീറ്റ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടി കാണിക്കുന്നു. രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജിമ്മുകള്‍, പാര്‍ക്കുകള്‍, തിയേറ്ററുകള്‍ തുടങ്ങിയവ അടച്ചിടേണ്ടി വന്നിരുന്നു. മാത്രമല്ല പല കമ്പനികളും ജോലി വര്‍ക്ക് ഫ്രം ഹോം സൗകര്യവും നല്‍കി. ഇതോടെ പൊതു ജനങ്ങള്‍ ഭക്ഷണവും മറ്റ് ഉത്പന്നങ്ങളും സംഭരിക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനോടൊപ്പം കോണ്ടം വില്‍പ്പനയിലും വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

Loading...

ആളുകള്‍ വീടിന് പുറത്ത് ഇറങ്ങാതെ വീട്ടില്‍ ഇരിക്കുന്നതും, മാത്രമല്ല ആവശ്യത്തില്‍ അധികം സമയം ലഭിക്കുന്നതും എല്ലാം കോണ്ടം വില്‍പ്പന വര്‍ധിക്കാന്‍ കാരണം ആയി എന്ന് സൗത്ത് മുംബൈയിലെ മെഡിക്കല്‍ ഷോപ്പ് ഉടമ ഹര്‍ഷാല്‍ ഷാ അഭിപ്രായപ്പെടുന്നു. സാധാരണ പൊതുവെ ആവശ്യക്കാര്‍ ഏറിയിരുന്നത് മൂന്ന് ഉറകള്‍ അടങ്ങിയ ചെറിയ പാക്കുകള്‍ക്ക് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ക്ക് പ്രിയം വലിയ പാക്കറ്റുകള്‍ ആണ്. പത്ത് മുതല്‍ ഇരുപത് എണ്ണം വരെയുള്ള വലിയ പാക്കറ്റുകള്‍ വില്‍പ്പനയ്ക്ക് കൂടി ഇരിക്കുന്നത് എന്നും ഹര്‍ഷാല്‍ ഷാ പറയുന്നു. സാധാരണ രീതിയില്‍ ഫെസ്റ്റിവല്‍ കാലങ്ങളിലാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടാവുക. ന്യൂ ഇയര്‍ പോലെയുള്ള സമയങ്ങളില്‍ ആയിരുന്നു ഇതെന്നും ഇതേ പ്രദേശത്തെ കച്ചവട കാരനായ അജയ് സബ്രാവാളും പറഞ്ഞു. മരുന്നുകള്‍ വാങ്ങുന്നത് പോലെ ആളുകള്‍ കോണ്ടം വാങ്ങുന്നുണ്ടെന്നും താന്‍ 25 ശതമാനം സ്റ്റോക്ക് വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറയുന്നു.