പാര്‍ലമെന്റ് ഓഫീസുകള്‍ നിറയെ ഗര്‍ഭനിരോധന ഉറകള്‍; എം.പിമാരെക്കൊണ്ട് തോറ്റെന്ന് ശുചീകരണ തൊഴിലാളികള്‍

ലണ്ടന്‍: യുകെ പാര്‍ലമെന്റ് ഓഫീസുകള്‍ എംപിമാര്‍ മദ്യപാനത്തിനും മദിരാക്ഷിക്കുകമായി വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഓഫീസുകളില്‍ ശുചീകരണ ജോലിക്കായി എത്തുന്നവര്‍ക്ക് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകളും ചര്‍ദ്ദിയും ഉള്‍പ്പെടെ പലതും പതിവായി എടുത്തുമാറ്റേണ്ട സ്ഥിതി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എംപിമാര്‍ ഓഫീസുകള്‍ വൃത്തിക്കിടുന്നില്ലെന്ന പരാതി പതിവായതോടെ എംപിമാരും സ്റ്റാഫുകളും തൊഴിലിടം ശരിയായ വിധത്തില്‍ ഉപയോഗിക്കാന്‍ അനുശാസിക്കുന്ന ചട്ടം സേവനക്കരാറില്‍ കൊണ്ടുവരാന്‍ ആലോചിച്ചു വരികയാണ്.

ഛര്‍ദ്ദിയും ഗര്‍ഭനിരോധന ഉറകളും നിരന്തരം കോരേണ്ട സ്ഥിതിയാണ്. ഇക്കാര്യം ചെയ്തു ചെയ്ത് ശുചീകരണ ജീവിനക്കാര്‍ പോലും മടത്തു കഴിഞ്ഞു. പാര്‍ലമെന്റംഗങ്ങളുടെ മോശം സ്വഭാവം കണ്ടുകണ്ട് ഇപ്പോള്‍ ഒരു പുതിയ കാര്യമല്ലാതായിരിക്കുന്നു എന്നാണ് ക്ളീനിംഗ് കമ്പനി പ്രതികരിച്ചിരിക്കുന്നത്. സിങ്ക് വരെ ഛര്‍ദ്ദി നിരന്തരം കാണേണ്ടി വരുന്നത് ഒട്ടും സുഖകരമായ ഒരു ഏര്‍പ്പാടല്ലെന്ന് ജോലിക്കാര്‍ തുറന്ന് പ്രതികരിക്കുന്നു.

Top