ബസില്‍ കേറുന്ന പെണ്‍കുട്ടികളെ ഗര്‍ഭിണിയാക്കുന്ന കണ്ടക്ടര്‍; അബോര്‍ഷനിടെ പിടിയില്‍

കൊല്ലം: ​ഗര്‍ഭിണിയായ കാമുകിയെ അബോര്‍ഷന്‍ നടത്തിയ ശേഷം മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന രാഹുലിന് വിനയായത് പെണ്‍കുട്ടിയെ സമ്മതമില്ലാതെ ഒന്നിലധികം ആശുപത്രികളില്‍ അബോര്‍ഷനായി കൊണ്ടുപോയത്.

​ഗര്‍ഭസ്ഥശിശുവിനെ കൊല്ലാന്‍ പെണ്‍കുട്ടി സമ്മതിക്കാതിരുന്നതോടെ പ്രതിയായ മുഖത്തല ചെറിയേല ഉഷാ ഭവനത്തില്‍ രാഹുല്‍ എന്ന 24കാരന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ഇതിന് പിന്നാലെ മറ്റൊരു വിവാഹം ഉറപ്പിക്കാന്‍ രാ​ഹുല്‍ തയ്യാറാകുന്നു എന്നറിഞ്ഞതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Loading...

സ്വകാര്യബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി ബസിലെ കണ്ടക്ടറായ രാഹുല്‍ പ്രണയത്തിലാകുകയും പിന്നീടു കൊല്ലത്തെ പല ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടു പോയി ലൈം​ഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. വിവാഹം കഴിക്കുമെന്ന ഉറപ്പിലായിരുന്നു പ്രണയവും ലൈം​ഗിക വേഴ്ച്ചയും. ഗര്‍ഭിണിയാണെന്നു മനസ്സിലായതോടെ വിവാഹവാഗ്ദാനത്തില്‍ നിന്നു പിന്മാറി. കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ബി.ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ കെ.ജി.ശ്യാംകുമാര്‍, ഹസന്‍കുഞ്ഞ്, സിപിഒമാരായ ബിനു, സിപിഒ പ്രമോദ്, അബു താഹീര്‍,രമാദേവി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേസിനെ കുറിച്ച്‌ പൊലീസ് പറയുന്നത്..

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന യുവതി പ്രതി കണ്ടക്ടറായ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു. സ്ഥിരമായ യാത്രയില്‍ ഇയാല്‍ പെണ്‍കുട്ടിയോടു പ്രണയാഭ്യര്‍ത്ഥന നടത്തി ബസിലെ യാത്രയും എന്നും കണുന്നതും പതിവായതോടെ ഇരുവരു ഇഷ്ടത്തിലായി. പിന്നീട് പ്രതി സ്ഥിരമായി യുവതിയുമായി കറങ്ങാന്‍ പോകുമായിരുന്നു.

ഇതിനിടെ ഹോട്ടലില്‍ മുറിയെടുത്ത് ചൂക്ഷണം ചെയ്തു. പിന്നീട് ഇത് പതിവാക്കി. ഒന്നും രണ്ടും ദിവസമൊക്കെ മാറി നില്‍ക്കുന്നത് പതിവായി. പെണ്‍കുട്ടി ആശുപത്രി ഡ്യൂട്ടിക്കാണന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുമ്ബോള്‍ തന്നെ കാത്ത് നിന്ന് പ്രതി കൂട്ടി കൊണ്ടു പോകുമായിരുന്നു. വിവാഹം കഴിക്കുമെന്ന് ഉറപ്പു നല്കിയരുന്നതിനാല്‍ പ്രതിക്ക് ഒപ്പം പോകുന്നതില്‍ അസ്വഭാവികത തോന്നിയിരുന്നില്ലായെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയിരിക്കുന്ന മൊഴി.

ഇതിനിടയില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയി ഇതോടെ കമുകനോടു ഉടന്‍ വിവാഹം കഴിക്കണമെന്ന് ആവിശ്യപ്പെട്ടു. എന്നാല്‍ അബോര്‍ഷന്‍ ചെയ്യാമെന്നും ഉടന്‍ വിവാഹം നടക്കില്ലന്നും പറഞ്ഞ പ്രതി വേറെ വിവാഹലോചനകള്‍ നടത്തിയിരുന്നു. ഇത് ആദ്യം പെണ്‍ കുട്ടി അറിഞ്ഞിരുന്നില്ല. പിന്നീട് പ്രതിയുടെ നിര്‍ബന്ധ പ്രകാരം പെണ്‍കുട്ടി അബോര്‍ഷന് തയ്യാറായി ആശുപത്രിയില്‍ പോയെങ്കിലും ഡോക്ടറെ കണ്ടതോടെ പൊട്ടിക്കരഞ്ഞ് കൊണ്ട് കുഞ്ഞിനെ നശിപ്പിക്കരുതന്ന് പെണ്‍കുട്ടി പറഞ്ഞു.

തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍ അബോര്‍ഷന്‍ നടത്താന്‍ വിസമ്മതിച്ചു. വീണ്ടും പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തി മറ്റൊരാശുപത്രിയില്‍ പ്രതിയായ രാഹുല്‍ എത്തിച്ചു. അവിടെയും നടന്ന വിവരങ്ങളെല്ലാം പെണ്‍കുട്ടി ഡോക്ടറെ ധരിപ്പിച്ചു. തുടര്‍ന്ന് അബോര്‍ഷന്‍ മുടങ്ങി. ഇതോടെ പ്രതി പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്താന്‍ തുടങ്ങി. കൂടാതെ വിവാഹലോചനയുമായി മുന്നോട്ടു പോകുകയും ഒരു വിവാഹം ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതറിഞ്ഞ പെണ്‍കുട്ടി ഉടന്‍ തന്നെ ബന്ധുക്കളെ വിവരം അറിച്ച്‌ അവര്‍ക്കൊപ്പം കൊല്ലം വെസ്റ്റ് പൊലീസില്‍ എത്തി പരാതി നല്കി. പരാതി പ്രാഥമികമായി പരിശോധിച്ചപ്പോള്‍ തന്നെ ഗൗരവം ബോധ്യപ്പെട്ട പൊലീസ് ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസില്‍ കയറുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച വലയിലാക്കുന്ന ഹോബിയുള്ള ആളാണ് പ്രതിയെന്ന് പോലസ് അന്വേഷണത്തില്‍ മനസിലായി. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിക്കെതിരെ കൊട്ടിയം പൊലീസില്‍ രണ്ടു കേസുകള്‍ നിലവിലുണ്ടെന്നും നിരവധി അടിപിടി കേസുകളില്‍ രാഹുല്‍ പ്രതിയാണന്നും പൊലീസ് അറിയിച്ചു.