പതിമൂന്നുകാരിയെ ബസിനുള്ളില്‍ കണ്ടക്ടര്‍ പീഡിപ്പിച്ചത് നിരവധി തവണ, അവസരം ഒരുക്കി നല്‍കിയത് ഡ്രൈവര്‍, പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

പാലാ : പതിമൂന്നുകാരിയെ ബസ് കണ്ടക്ടറായ സംക്രാന്തി തുണ്ടിപ്പറമ്ബില്‍ അഫ്‌സല്‍ (32) മുന്‍പ് രണ്ട് തവണ കൂടി ബസിനുള്ളില്‍ വച്ച്‌ പീഡിപ്പിച്ചതായി മൊഴി. ഇന്നലെ അഫ്‌സലിനെയും, പീഡനത്തിന് ഒത്താശ ചെയ്ത ബസ് ഡ്രൈവര്‍ എബിനെയും കൂട്ടി പാലാ സി.ഐ കെ.പി. ടോംസണ്‍ തെളിവെടുക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.

കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ ഡിസംബര്‍ 17 നും 18 നുമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പാലായിലെ സ്‌കൂളിലേക്ക് പെണ്‍കുട്ടി പതിവായി വരികയും പോവുകയും ചെയ്തിരുന്നത് അഫ്‌സല്‍ കണ്ടക്ടറായുള്ള സ്വകാര്യ ബസിലായിരുന്നു. ഡിസംബര്‍ 17 ന് പെണ്‍കുട്ടി ഇറങ്ങേണ്ട സ്റ്റോപ്പില്‍ ഇറക്കാതെ മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിലേക്ക് അഫ്‌സല്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അന്നും ബസിന്റെ ഷട്ടറുകള്‍ അടച്ച്‌ അഫ്‌സലിന് മറ്റു ജീവനക്കാര്‍ സൗകര്യം ഒരുക്കിക്കൊടുത്തു. പിറ്റേന്നും പീഡനം ആവര്‍ത്തിച്ചു. ഇതിന് ശേഷം സ്റ്റാന്‍ഡിലെ ഒരു കടയില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇവിടെയെത്തിയും പൊലീസ് തെളിവെടുത്തു.

Loading...

കഴിഞ്ഞ 15ാം തീയതി ഉച്ചയ്ക്ക് ഒരുമണിയോടെ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍ ഷട്ടര്‍ താഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനിടെയാണ് അഫ്‌സല്‍ പിടിയിലായത്.