ബജറ്റ് അവതരണത്തിനിടയിൽ നിയമസഭയിലെ കൈയ്യാങ്കളി,കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം തള്ളി

തിരുവനന്തപുരം:നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിപക്ഷ പ്രതിഷേധവും അക്രമസംഭവങ്ങളുമാണ് 2015 ലെ ബജറ്റ് അവതരണസമയത്ത് സഭയിൽ നടന്നത്. അന്നത്തെ ധനമന്ത്രി കെ.എം മാണി ബാർകോഴ കേസിൽ കോഴ വാങ്ങിയെന്നും മാണി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് സഭയിൽ നടത്തിയ പ്രതിഷേധമാണ് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

കേരളത്തെ തന്നെ നാണിപ്പിച്ച സംഭവമായിരുന്നു അത്. കൈയാങ്കളിയിൽ അന്നത്തെ പ്രതിപക്ഷ നിയമസഭാ സാമാജികർക്കെതിരായ കേസ് പിൻവലിക്കണമെന്ന ഹർജി കോടതി തള്ളി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. അടുത്ത മാസം 15ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണം.അന്നത്തെ പല എംഎൽഎമാരും ഇന്ന് മന്ത്രിമാരാണ്.

Loading...