കോൺഗ്രസിന്റെ സോഷ്യൽ മീഡിയ നയിക്കുക നടി രമ്യ

Loading...

സോഷ്യൽ മീഡിയയിൽ കോൺഗ്രസിനേ നയിക്കാൻ നടി രമ്യ വരുന്നു.സോഷ്യൽ മീഡിയ ടീമിന്റെ ചുമത ദേശീയ നേതൃത്വം രമ്യയെ ഏല്‍പ്പിച്ചുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. 2012 മുതല്‍ റോഹ്ത്തഗില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡയായിരുന്നു സോഷ്യല്‍ മീഡിയ ടീമിനെ കൈകാര്യം ചെയ്തിരുന്നത്.

രമ്യയ്ക്ക് സോഷ്യല്‍ മീഡിയയിലുള്ള സ്വാധനം കണക്കിലെടുത്താണ് ഈ ചുമതല അവര്‍ക്ക് നല്‍കിയതെന്നാണ് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ട്വിറ്ററില്‍ 4.8 ലക്ഷത്തോളം ഫോളോവേഴ്‌സ് ആണ് രമ്യയ്ക്കുള്ളത്. 20-30 വരെ പ്രൊഫഷണല്‍ സംഘം അടങ്ങുന്ന സോഷ്യല്‍ മീഡിയ ടീമിനെയാവും രമ്യ നയിക്കുക. കോണ്‍ഗ്രസിന്റെ മാണ്ഡയയില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് പ്രതിനിധിയായിരുന്നു 34 വയസ്സുകാരിയായ രമ്യ.

Loading...