കോംഗോ പനി; ആശുപത്രികളില്‍ ജാഗ്രതാനിര്‍ദ്ദേശം…എന്താണ് കോംഗോ പനി; ലക്ഷണങ്ങള്‍ ഇവയാണ്

തിരുവനന്തപുരം: കോംഗോ പനിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി

നേരത്തെ രോഗം ബാധിച്ച് സുഖപ്പെട്ട മലപ്പുറം സ്വദേശി തൃശ്ശൂരില്‍ ചികിത്സ തേടിയിരുന്നു. ദുബായില്‍ നിന്നെത്തിയയാളെ മൂത്രാശയ അണുബാധയ്ക്കാണു ചികിത്സയ്ക്ക് വിധേയമാക്കിയത്. നിലവില്‍ ഇദ്ദേഹത്തിനു കോംഗോ പനി ഇല്ല.

ദുബായില്‍ ഈ രോഗമുണ്ടായെങ്കിലും സുഖപ്പെട്ടെന്നാണ് ആശുപത്രിയില്‍ നിന്നു നല്‍കിയ വിശദീകരണം.

നെയ്റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്. രോഗം ബാധിച്ച ആളുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം.

പനി, മസിലുകള്‍ക്ക് കടുത്ത വേദന, നടുവേദന, തലവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍ .

Top