കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി ഉപേക്ഷിച്ച് ബിജെപിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കോണ്‍ഗ്രസില്‍ നിന്നും 50 പ്രവര്‍ത്തകര്‍ കൂടി ബിജെപിയിലേക്ക് എത്തുന്നതായി ബിജെപി നേതാവ് വിവി രാജേഷ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.തിരുവനന്തപുരം കോര്‍പറേഷന്‍ മുല്ലൂര്‍ ഡിവിഷനിലെ 50 കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബിജെപിയിലെത്തുക.

കിടാരക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡഗം മിനിമോള്‍, കര്‍ഷകകോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തങ്കയ്യന്‍ നാടാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെത്തുന്നത്. ഇതോടെ ബിജെപി സംസ്താനത്ത് കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. ഇനിയും കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തുമെന്നും രാജേഷ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Loading...

വിവി രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുല്ലൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് 50 പ്രവര്‍ത്തകര്‍ ബിജെപി യിലെത്തുന്നു.കിടാരക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡഗം മിനിമോള്‍, കര്‍ഷകകോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തങ്കയ്യന്‍ നാടാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെത്തുന്നത്.വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ബിജെപി യിലെത്തും.