കളങ്കിതനായ വ്യക്തിയെ കളക്ടറാക്കരുത്; ശ്രീറാം വെങ്കിട്ടരാമനെതിരെ കോണ്‍ഗ്രസ്

ആലപ്പുഴ/ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ശ്രീറാം വെങ്കിട്ടരാന്റെ നിയമനം ദൗര്‍ഭാഗ്യകരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു. അതേസമയം കളങ്കിതനായ വ്യക്തിയെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് എഎ ഷുക്കൂര്‍ ആവശ്യപ്പെട്ടു.

ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീറാമിന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത് വലിയ വിവാദം ആയിരുന്നു. അതേസമയം കുറ്റാരോപിതനായ ഒരാള്‍ക്ക് ആലപ്പുഴ ജില്ലയുടെ ചുമത നല്‍കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് കെസി വേംണുഗോപാല്‍ പറഞ്ഞു.

Loading...

ശ്രീറാം വെങ്കിടരാമനും കാറിലുണ്ടായിരുന്ന വനിത സുഹൃത്ത് വഫ ഫിറോസുമാണ് കേസിലെ പ്രതികള്‍. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഒന്നാം പ്രതിയായ ശ്രീറാം വെങ്കിടരാമനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.