ഇന്ധനവില വർധനയ്‍ക്കെതിരെയുള്ള കാളവണ്ടി സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഇന്ധനവില വർധനയ്ക്കെതിരെയുള്ള പ്രതിഷേധത്തിൽ കോൺഗ്രസിന്റെ മുൻ മന്ത്രിമാരും എം.എൽ.എമാരുൾപ്പെടെയുള്ളവർ പങ്കെടുത്തു.
തുടർച്ചയായ ഇന്ധനവില വർധനവിനെതിരെ കഴിഞ്ഞദിവസം കോൺഗ്രസ് കുടുംബസത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ കാളവണ്ടി സമരവും. എല്ലാ ഡി.സി.സികളിലും ഇത്തരത്തിലുള്ള പ്രതിഷേധം നടത്തണമെന്ന് എ.ഐ.എ.സി.സി നിർദേശമുണ്ടായിരുന്നു. അതേസമയം രാജ്യത്ത് ഇന്ധനവില വർദ്ധനവ് തുടർച്ചയായി തുടരുകയാണ്.
Loading...