ഒടുവില്‍ കോണ്‍ഗ്രസിന് മുഴുവന്‍ മണ്ഡലങ്ങളിലും സീറ്റായി; 6 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പൂര്‍ത്തിയായി. തര്‍ക്കം നിലനിന്നിരുന്ന ആറ് സീറ്റുകളിലേക്ക് കൂടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.കല്‍പ്പറ്റയില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിക്കും വട്ടിയൂര്‍ക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് വീണ എസ് നായരും മത്സരിക്കും.

അതേസമയം തവനൂരില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ ആണ് മത്സരിക്കുക. പട്ടാമ്പിയില്‍ റിയാസ് മുക്കോളിയും നിലമ്പൂരില്‍ വിവി പ്രകാശും കുണ്ടറയില്‍ പിസി വിഷ്ണുനാഥും മത്സരിക്കും. അതേസമയം തന്നെ ജ്യോതി വിജയകുമാറിനും ആര്യാടന്‍ ഷൗക്കത്തിനും സീറ്റില്ല.

Loading...