രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി കോണ്‍ഗ്രസ് ; ലേസര്‍ തോക്ക് കൊണ്ട് ലക്ഷ്യം വച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ലേസര്‍ തോക്ക് ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നതായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ലേസര്‍ തോക്കിന്റേതെന്നു കരുതുന്ന പച്ച ലേസര്‍ രശ്മികള്‍ രാഹുലിന്റെ ദേഹത്തു പതിച്ചെന്നും ഏഴു തവണയാണ് ലേസര്‍ രശ്മികള്‍ രാഹുല്‍ ഗാന്ധിയുടെ തലയില്‍ പതിച്ചതെന്നും ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
.

Loading...

രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും സുരക്ഷ ശക്തമാക്കാന്‍ നടപടിയെടുക്കണമെന്നും ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.