ജോ ജോസഫ് നിങ്ങൾ നല്ലൊരു മനുഷ്യനാണ്, നിങ്ങളെ വേദനിക്കുന്നവർക്ക് ആവശ്യമാണ്; കോൺ​ഗ്രസ് സൈബർ ടീം

കൊച്ചി: തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ജോ ജോസഫിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യയടക്കം അതിനെത്തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ മാധ്യമങ്ങൾക്ക് മുന്നിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തൃക്കാക്കര ഡോ. ജോ ജോസഫിനെക്കുറിച്ച് കോൺഗ്രസ് സൈബർ ടീം എന്ന പേജിൽ വന്ന കുറിപ്പ് വൈറലാവുകയാണ്. രാഷ്ട്രീയ എതിരാളി എന്നതിൽ കവിഞ്ഞ് ഒരു കോൺഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത നല്ലൊരു പച്ചയായ മനുഷ്യനാണ് ജോ ജോസഫെന്നും അദ്ദേഹത്തെ വേദന അനുഭവിക്കുന്നവർക്ക് ആവശ്യമുണ്ടെന്നും പോസ്റ്റിൽ പറയുന്നു. കോൺഗ്രസിൻറെ ഔദ്യോഗിക സൈബർ ടീം പേജല്ല ഇതെങ്കിലും പോസ്റ്റ് കോൺഗ്രസ് അണികളും ഏറ്റെടുത്തിട്ടുണ്ട്.

‘ജോ ജോസഫ് ഒരു നിഷ്‌കളങ്കൻ ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ നാക്ക് പിഴകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസാരങ്ങളിൽ പെരുമാറ്റങ്ങളിൽ ഒരു തിടുക്കവും ആവലാതിയും നമ്മൾ കണ്ടിട്ടുണ്ട്, നിങ്ങളെ വേദന അനുഭവിക്കുന്നവർക്ക് ആവശ്യമുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വിഷമം ഉണ്ടാക്കി എങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. അതാണ് ഞങ്ങളുടെ കോൺഗ്രസ് പാർട്ടിയുടെ സംസ്‌കാരവും ഞങ്ങളെ പഠിപ്പിച്ചതും. ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവർത്തങ്ങളെയും അനുഗ്രഹിക്കട്ടെ’ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Loading...

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഡോ. ജോ ജോസഫ് ഒരു നിഷ്കളങ്കൻ ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ നാക്ക്‌ പിഴകൾ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളിൽ പെരുമാറ്റങ്ങളിൽ ഒരു തിടുക്കം ആവലാതി നമ്മൾ കണ്ടിട്ടുണ്ട്.,.. താങ്കൾ നല്ലൊരു മനുഷ്യനാണ്, പച്ചയായ മനുഷ്യൻ. രാഷ്ട്രീയ എതിരാളി എന്നതിൽ കവിഞ്ഞു ഒരു കൊണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യൻ.

അപമാന ഭാരത്താൽ തല കുനിച്ചല്ല, തല നിവർത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേത് കൂടിയാണ്. നിങ്ങൾ നല്ലൊരു മനുഷ്യനാണ്, നിങ്ങളെ വേദന അനുഭവിക്കുന്നവർക്ക് ആവശ്യമുണ്ട്. എന്തെങ്കിലു ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു, അതാണ് ഞങ്ങളുടെ കോൺഗ്രസ് പാർട്ടിയുടെ സംസ്കാരവും ഞങ്ങളെ പഠിപ്പിച്ചതും. ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവർത്തങ്ങളെയും അനുഗ്രഹിക്കട്ടെ.