കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന് ഫലപ്രഖ്യാപനവും കഴിഞ്ഞ് രണ്ടാമതും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നിട്ടും കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായില്ല. രമേശ് ചെന്നിത്തല വരണമെന്ന് ഉമ്മന്‍ചാണ്ടിയടക്കം വാശി പിടിക്കുമ്പോഴും വിഡി സതീശന്‍ മതിയെന്ന നിലപാടിലാണ് മറ്റ് ചിലര്‍. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒന്നുമറിയാത്ത രീതിയില്‍ മേലോട്ട് നോക്കിയിരുപ്പാണ്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ കരഞ്ഞപേക്ഷിച്ച് അണികളും രംഗത്ത് വന്നിരിക്കുന്നു.ഉമ്മൻചാണ്ടി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പങ്കുവെച്ച പോസ്റ്റിൽപ്പോലും അണികളുടെ രോക്ഷമാണ്. ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാർ, അങ്ങയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ, ഇനിയും ഗ്രൂപ്പുകളിയും, മത’സംഘടനാ നേതാക്കളുടെ വാക്കു കേട്ടും മുന്നോട്ടുപോകാനാണ് നിങ്ങൾ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനമെങ്കിൽ ഞങ്ങളെപ്പോലുള്ള കോൺഗ്രസ് പാർട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന അണികൾ ഈ പാർട്ടിയിൽ നിന്നും വിട്ടുനിൽക്കാൻ ആണ് തീരുമാനം ഈ ഗ്രൂപ്പിസമാണ് കോൺഗ്രസിനെ തകർത്തത്. ഇനിയും രമേശ് ചെന്നിത്തല അധ്യക്ഷനായാൽ കോൺഗ്രസ് രക്ഷപെടില്ലാന്നാണ് അവർ പറയുന്നത്. പുതുപ്പള്ളിയിൽ ജെയ്ക് ജയിച്ചാൽ മതിയായിരുന്നു… ഈ ശല്യം ഒഴിവായേനെ ഏറെ ബഹുമാനിച്ചിരുന്നു…. പക്ഷെ ഇപ്പൊ പരമപുച്ഛം മാത്രമെന്നാണ് ചിലർ പറയുന്നത്. വിഡി സതീശനാണ് കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും ശക്തനായ കോൺഗ്രസ് നേതാവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇനിയും ഗ്രൂപ്പുമായി വന്നാൽ വരാൻപോകുന്ന ആപത്തു വലുതായിരിക്കും കേട്ട വാർത്തകൾ ശരിയാണെങ്കിൽ നിങ്ങൾ ചെന്നിത്തലക്ക് വേണ്ടി കുടപിടിക്കുന്ന പണി നിർത്തണം അയാളിൽ ജനങ്ങൾക് വിശ്വാസമില്ല ഗ്രൂപ്പുകർക് മാത്രമേ വിശാസമുള് അതുകൊണ്ടു പുതിയ യുവ തലമുറ കടന്നു വരട്ടെ നമ്മുടെ പ്രസ്ഥാനത്തിന്റെ നഷ്ടപെട്ട വിശ്വാസ്യത വീണ്ടെടുകട്ടെ.
പ്രതിപക്ഷ നേതാവായി വിഡി സതീശനെയും അധ്യക്ഷനായി കെ സുധാകരനെയും അവരോധിക്കണമെന്നാണ് കോണ്‍ഗ്രസ് സൈബര്‍ ടീമായ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് വന്നിരിക്കുന്നത്. ശ്രീ എ.കെ ആന്റണിയുടെ ശ്രദ്ധയില്‍പെടുത്തിയാണ് പോസ്റ്റിട്ടിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
ബഹുമാനപെട്ട നേതാവ് AK ആന്റണിയുടെ ശ്രദ്ധയിലേക്ക്….കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം തിരിച്ചു വരണം എങ്കില്‍ ഒരു പുതിയ നേതൃത്വം അനിവാര്യമാണ്.. നമ്മുക്ക് ഇപ്പോള്‍ ആവിശ്യം ഒരു പുതിയ പ്രസിഡണ്ട്, ഒരു പ്രതിപക്ഷ നേതാവും ആണ്.. കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന അണികളുടെ ആവിശ്യം മനസിലാക്കണം. ബഹു ഭൂരിപക്ഷം പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത് അധ്യക്ഷന്‍ ആയി #Kസുധാകരനും പ്രതിപക്ഷത്തെ നയിക്കാന്‍ #VDസതീശന്‍ വരണം എന്നുമാണ്.. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി താങ്കള്‍ ഉചിതമായ ഒരു തീരുമാനം ഹൈ കമാന്റില്‍ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു..ജയ് കോണ്‍ഗ്രസ്…കോണ്‍ഗ്രസ് സൈബര്‍ ടീം…