കോൺ​ഗ്രസ് സ്ഥാപക ദിനത്തിൽ പതാക പൊട്ടി സോണിയ ​ഗാന്ധിയുടെ ദേഹത്ത് വീണു; ക്ഷുഭിതയായി സോണിയ

കോൺഗ്രസിന്റെ 137 ആം സ്ഥാപക ദിനാഘോഷത്തിൽ തന്നെ കോൺ​ഗ്രസിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് എഐസിസി ആസ്ഥാനത്ത് അരങ്ങേറിയത്. സോണിയ ​ഗാന്ധി പതാക ഉയർത്തുന്നതിനിടെ പതാക പൊട്ടി സോണിയ ​ഗാന്ധിയുടെ ദേഹത്ത് തന്നെ വീഴുകയായിരുന്നു. ക്ഷുഭിതയായ സോണിയ ​ഗാന്ധി പതാക ഉയർത്താതെ മടങ്ങുകയും പിന്നീട് നേതാക്കൾ അനുനയിപ്പിച്ച് സോണിയ തിരിച്ചുകൊണ്ട് വന്ന് വീണ്ടും ചടങ്ങുകൾ ആരംഭിക്കുകയും ചെയ്യുകയുമായിരുന്നു. പതാക ഉയർത്തുന്നതിലെ ക്രമീകരണ ചുമതല കോൺഗ്രസിന്റെ സേവാ ദൾ വിഭാഗത്തിനാണ്, എന്നാൽ സേവാ ദൾ ക്രമീകരണങ്ങളിൽ വരുത്തിയിട്ടുള്ള അപാകതകളാണ് കാരണമെന്ന് റിപ്പോർട്ട്.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നോക്കി നിൽക്കെയാണ് സംഭവം. ക്രമീകരണങ്ങൾ കൃത്യമായി നടത്താത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. രാവിലെ 9.45 മണിയോടെയാണ് സോണിയ പതാക ഉയർത്താൻ എത്തിയത്. പതാക ഉയർത്താൻ ശ്രമിക്കുമ്പോൾ ചരട് പൊട്ടി സോണിയയുടെ ദേഹത്ത് വീഴുകയായിരുന്നു. പിന്നീട് ചരടിൽ കെട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ഒടുവിൽ കൈ കൊണ്ട് പതാക ഉയർത്തി കാണിക്കേണ്ടിവന്നു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയർത്താതെ മടങ്ങി. പിന്നീട് നേതാക്കൾ അനുനയിപ്പിച്ച് സോണിയയെ തിരികെ കൊണ്ടുവരുകയും 15 മിനിറ്റിന് ശേഷം ചടങ്ങുകൾ ആവർത്തിക്കുകയും ചെയ്തു.

Loading...