കെപിസിസി പുന:സംഘടനയിൽ അതൃപ്തി; സോണിയയെ കാണാൻ ഉമ്മൻചാണ്ടി ദില്ലിയിൽ

ദില്ലി; കോൺ​ഗ്രസിനകത്തെ ​ഗ്രൂപ്പ് പോര് തുടരുകയാണ്. കെപിസിസി പുന:സംഘടനയുടെ പേരിലാണ് ഇപ്പോഴത്തെ പോര്. കെപിസിസി പുന:സംഘടന തുടരാനുള്ള നേതൃത്വത്തിന്റെ നീക്കത്തിൽ അതൃപ്‌തി അറിയിക്കാനായി ഉമ്മൻ ചാണ്ടി ദില്ലിയിൽ എത്തിയിരിക്കുകയാണ്. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി നാളെ കൂടിക്കാഴ്ച നടത്തും. കെ.സി വേണുഗോപാലുമായി ഉമ്മൻ ചാണ്ടി ചർച്ച നടത്തി.ഈ ആഴ്ച അവസാനത്തോടെ രമേശ് ചെന്നിത്തലയും നേതാക്കളെ കണ്ട് അതൃപ്തി അറിയിക്കാൻ ദില്ലിയിലേക്ക് എത്തുമെന്നാണ് വിവരം. കെപിസിസി പുന:സംഘടന തുടരാനുള്ള നേതൃത്വത്തിന്റെ നീക്കത്തിൽ അതൃപ്‌തി അറിയിക്കാൻ ഉമ്മൻ ചാണ്ടി ദില്ലിയിൽ. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി നാളെ കൂടിക്കാഴ്ച നടത്തും.

കെ.സി വേണുഗോപാലുമായി ഉമ്മൻ ചാണ്ടി ചർച്ച നടത്തി.ഈ ആഴ്ച അവസാനത്തോടെ രമേശ് ചെന്നിത്തലയും നേതാക്കളെ കണ്ട് അതൃപ്തി അറിയിക്കാൻ ദില്ലിയിലേക്ക് എത്തുമെന്നാണ് വിവരം സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെപിസിസി, ഡിസിസി പുനഃസംഘടന നിർത്തിവെക്കണമെന്ന് എ, ഐ ഗ്രൂപ്പുകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ചും പുനഃസംഘടനയുമായി മുന്നോട്ട് പോകാനുള്ള കെപിസിസി അധ്യക്ഷന്റെ നീക്കത്തെ തടയുകയാണ് ദില്ലിയിലെത്തിയ ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി നാളെ കൂടിക്കാഴ്ച നടത്തും. പുനഃസംഘടന തുടരുന്നത് ധാർമികമായി ശരിയല്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലപാട്.

Loading...

സംഘടന തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിമർശനം .ഉപദേശങ്ങൾ നൽകുക മാത്രമാണ് രാഷ്ട്രീയകാര്യ സമിതിയുടെ റോൾ എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന തെറ്റാണെന്നും നേതാക്കൾ ആരോപിക്കുന്നു..കാരണം പോലും ചോദിക്കാതെ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിലുളള അതൃപ്തിയും നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും.. ഈ ആഴ്ച അവസാനത്തോടെ രമേശ്‌ ചെന്നിത്തലയും ഹൈക്കമാന്റുമായി ചർച്ച നടത്തുമെന്നാണ് വിവരം..