തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ കൊണ്ടുപോയ16 കാരനെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവര്‍ക്കെതിരെ പരാതി

കൊച്ചി : നിയസഭ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ കൊണ്ടുപോയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. വൈപ്പിന്‍ സ്വദേശിയായ കൊച്ചിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ യുവാവിനെതിരെ മുളവുകാട് പോലീസ് കേസെടുത്തു.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാനായാണ് 16 കാരനായ കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. എറണാകുളം നഗരത്തില്‍ നടന്ന പരിപാടിയ്ക്ക് ശേഷം നഗരത്തിലെ ബാറില്‍ നിന്ന് കുട്ടിയ്ക്ക് മദ്യം നല്‍കി. ഇതോടെ അബോധാവസ്ഥയിലായ കുട്ടിയുമായി പ്രതി സമീപത്ത് തന്നെയുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ കുട്ടി അവശനിലയിലായതോടെ വീട്ടുകാര്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ മുളവുകാട് പോലീസ് സ്‌റ്റോഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Loading...

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പോലീസ് പ്രാഥമിക തെളിവുശേഖരണവും നടത്തി. അതേസമയം, സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കു വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്