കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷം, തെരഞ്ഞെടുപ്പ് സമിതി യോഗം ഉടൻ

കോണ്‍ഗ്രസ് നേതൃമാറ്റം സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുടെ വാക്പോര് തുടരുന്നതിനിടെ തെരഞ്ഞെടുപ്പ് സമതിയുടെ യോഗം ഉടൻ ചേരും. സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നും ഗുലാം നബി ആസാദ് വിമർശിച്ചിരുന്നു. പ്രതിസന്ധിയില്ലെന്നും അഭിപ്രായം പറയാന്‍ വേദിയുണ്ടെന്നുമാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം.നാളെ തെരഞ്ഞെടുപ്പ് സമതി യോഗം ചെറുന്നതോടെ നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ള അധ്യക്ഷൻ ഉണ്ടാകുമോ എന്നതാകും വരും ദിവസങ്ങളിൽ ചർച്ച ആവുക.

ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തോടെയാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റമെന്ന ആവശ്യം ശക്തമായത്. കപിൽ സിബൽ,പി ചിദംബരം എന്നിവർക്ക് പുറമെ ഗുലാം നബി ആസാദും നേതൃത്വതിനെതിരെ രംഗത്തെത്തിയിരുന്നു.ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നാണ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ വിമര്‍ശനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വരണമെന്നുമാണ് ഗുലാം നബി ആസാദിന്റെ അഭിപ്രായം.

Loading...

എന്നാൽപാര്‍ട്ടിയില്‍ നേതൃത്വ പ്രതിസന്ധിയില്ലെന്നും പരാതികളും അഭിപ്രായങ്ങളും പറയാന്‍ ആവശ്യത്തിന് വേദികളുണ്ടെന്നുമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന.നേതാക്കളുടെ വാക് പോര് തുടരുന്നതിനിടെയാണ് നാളെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. മധുസൂദന്‍ മിസ്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. അധ്യക്ഷ പദവിയില്‍ ധാരണയായാല്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാന്‍ പ്രവര്‍ത്തക സമിതിയുടെ അനുമതി തേടും. അങ്ങനെയെങ്കിൽ കോ